Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightഒമ്പതു വയസുകാരന്...

ഒമ്പതു വയസുകാരന് പ്രകൃതി വിരുദ്ധ പീഡനം: മധ്യവയസ്ക്കൻ അറസ്റ്റിൽ

text_fields
bookmark_border
abbas
cancel
camera_alt

പ്രകൃതി വിരുദ്ധ പീഡനത്തിൽ അറസ്റ്റിലായ പ്രതി അബ്ബാസ്


ചാവക്കാട്: ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസിൽ മധ്യവയസ്ക്കനെ അറസ്റ്റ് ചെയ്തു. ബ്ലാങ്ങാട് ഇരട്ടപ്പുഴ അറക്കൽ വീട്ടിൽ അബ്ബാസിനെയാണ് (56) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അശ്ലീല വീഡിയോ കാണിച്ച് പല തവണ കുട്ടിയെ നിർബന്ധിച്ചാണ് പീഡിപ്പിച്ചത്. ഈ രീതിയിൽ പല കുട്ടികളോടായി മോശമായി പെരുമാറുകയും ലൈംഗിക ചേഷ്ടകൾ കാണിക്കുകയും ചെയുന്നയാളാണ് പ്രതിയെന്ന് അന്വേഷണത്തിൽ അറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

ചാവക്കാട് എസ്.എച്ച്.ഒ കെ.എസ്. സെൽവരാജിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എസ്. സിനോജ്, കെ. സുനു, വനിത പൊലീസ് ഓഫീസർ സൗദാമിനി, സി.പി.ഒ. മുനീർ, ജയകൃഷ്ണൻ, പ്രദീപ്‌, റെജിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Show Full Article
TAGS:sexual abuse. arrest 
News Summary - Nine-year-old sexually abused: Middle-aged man arrested
Next Story