
'അവൾ ദലിതായതിനാൽ ബലാത്സംഗത്തിനിരയാക്കി കൊന്നു' -ഒമ്പതുവയസുകാരിയുടെ കൊലയിൽ ഡൽഹി പൊലീസ് കുറ്റപത്രം
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കേന്റാൺമെന്റിന് സമീപം ശ്മശാനത്തിൽ ഒമ്പതുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളുടെ ഞെട്ടിക്കുന്ന മൊഴി പുറത്ത്. ദലിത് വിഭാഗത്തിൽപ്പെട്ട െപൺകുട്ടിയായതിനാലാണ് ഒമ്പതുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസിന്‍റെ കുറ്റപത്രത്തിൽ പറയുന്നു.
ശ്മശാനത്തിലെ പുരോഹിതനടക്കം നാലുപേരാണ് കേസിലെ പ്രതികൾ. കൊലപാതകത്തിന് ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ മൃതദേഹം ബലമായി ശ്മശാനത്തിൽ ദഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ കൊലപാതകത്തെക്കുറിച്ച് തങ്ങളെ അറിയിച്ചതായി വെളിെപ്പടുത്തിയ രണ്ടു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം. ഒരു െപാതുസാക്ഷിെമാഴിയും കുറ്റപത്രത്തിൽ ഉൾപ്പെടുന്നു. ആഗസ്റ്റ് 27ന് ഇയാൾ മജിസ്ട്രേറ്റിന് മുമ്പിൽ മൊഴി രേഖപ്പെടുത്തിയിരുന്നു.
ശ്മശാന പുരോഹിതൻ രാധേ ശ്യം, ലക്ഷ്മി നാരായൻ, കുൽദീപ് സിങ്, സലിം അഹ്മദ് എന്നിവരാണ് പ്രതികൾ. രാധേ ശ്യാമും കുൽദീപും പെൺകുട്ടിയുടെ മൃതദേഹം ഒരു ഹാളിൽനിന്ന് മറ്റൊന്നിലേക്ക് ചുമന്നുകൊണ്ടുപോകുന്നത് കണ്ടതായി രണ്ടു സാക്ഷികൾ പറയുന്നു. അതിൽ സംശയിക്കത്തക്ക ഒന്നുമില്ലെന്നും പറയുന്നു.
കേസിലെ നാലുപ്രതികളും തന്നോട് സഹായം ചോദിച്ചതായും അവർ പെൺകുട്ടിയെ കൊലപ്പെടുത്തിയതായി പറഞ്ഞതായും മറ്റൊരു സാക്ഷിമൊഴിയിലുണ്ട്. 'എന്തുകൊണ്ടാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് ഞാൻ ചോദിച്ചു. അവൾ ദലിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയാെണന്ന് രാധേ ശ്യാമും കുൽദീപും പറഞ്ഞു' -ഒരു സാക്ഷിമൊഴിയിൽ പറയുന്നു.
അതേസമയം, പെൺകുട്ടിയുടെ ചിത അണക്കാൻ സാക്ഷികളിലൊരാളും പ്രേദശവാസികളും ചേർന്ന് ശ്രമിച്ചെങ്കിലും പൊലീസിന്‍റെ ലാത്തിചാർജ് നേരിടേണ്ടിവന്നുവെന്നും ഒരു സാക്ഷി പറയുന്നു. പ്രദേശിക എസ്.എച്ച്.ഒ, എ.സി.പി, അന്വേഷണ ഉദ്യോഗസ്ഥൻ തുടങ്ങിയവർ സ്ഥലത്തുണ്ടായിരുന്നുവെന്നും സാക്ഷികൾ പറയുന്നു.
രാധേശ്യാം പെൺകുട്ടിയെ ഇതിനുമുമ്പും ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ബലാത്സംഗത്തിനിടെ രാധേ ശ്യാമും കുൽദീപും വായും മൂക്കും പൊത്തിപിടിച്ചതോടെയാണ് പെൺകുട്ടി കൊല്ലപ്പെട്ടതെന്നും കുറ്റപത്രത്തിൽ പറയുന്നു.