Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒൻപതു വയസുകാരിക്ക് ക്രൂര മർദ്ദനം; സഹപാഠിയുടെ അമ്മക്കെതിരെ കേസ്

text_fields
bookmark_border
child abuse
cancel

ചെന്നൈ: മർദ്ദനമേറ്റതിനെ തുടർന്ന് കരയുന്ന ഒൻപതു വയസുകാരിയുടെ വിഡിയോ വൈറലായതോടെ സഹപാഠിയുടെ അമ്മക്കെതിരെ കേസെടുത്ത് പൊലീസ്. പെൺകുട്ടിയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ വേദനകൊണ്ട് കരയുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നു. കാഞ്ചീപുരം വേദാൽ ഗ്രാമത്തിലാണ് സംഭവം.

അഞ്ചാം ക്ലാസുകാരിയായ പെൺകുട്ടിയെ സഹപാഠിയുടെ അമ്മയായ മേഘല ആക്രമിക്കുകയായിരുന്നു. മേഘലയുടെ മകൾ പരാതിപ്പെട്ടതിനെത്തുടർന്നാണ് വിദ്യാർഥിനിയെ ഇവർ ക്രൂരമായി ആക്രമിച്ചത്.

സ്‌കൂൾ പ്രിൻസിപ്പലിന്റെ മുന്നിൽവെച്ചായിരുന്നു മേഘല കുട്ടിയെ ആക്രമിച്ചത്. പ്രിൻസിപ്പലും മറ്റ് ജീവനക്കാരും ചേർന്ന് കുട്ടിയെ മാറ്റുകയും വീട്ടിലേക്ക് അയക്കുകയുമായിരുന്നു.

അവശനിലയിൽ വീട്ടിലെത്തിയ കുട്ടിയെ കണ്ടതോടെ വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന്, കുട്ടിയുടെ അമ്മ സംഭവത്തെക്കുറിച്ച് പ്രിൻസിപ്പലിനും പൊലീസിലും പരാതി നൽകി. സംഭവത്തിൽ പൊലീസ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nine-year-old girl brutally beaten; Case filed against classmate's mother
Next Story