വേട്ടക്ക് ഉപയോഗിക്കുന്ന ഒമ്പതു തോക്കുകൾ പിടികൂടി
text_fields1. പിടിയിലായ തോക്കുകൾ, 2. വിജയൻ
കാസർകോട്: നായാട്ടിന് ഉപയോഗിക്കുന്ന ഒമ്പതു നാടൻ തോക്കുകളും തിരകളും പിടികൂടി. ഭീമനടി കുന്നുംകൈയിലാണ് വനംവകുപ്പ് ഫ്ലയിങ് സ്ക്വാഡ് തോക്കുകൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചീമേനി പെട്ടിക്കുണ്ട് സ്വദേശി കെ.വി. വിജയനെ (59) അറസ്റ്റ് ചെയ്തു. കൂടെയുള്ള സംഘം ഓടി രക്ഷപ്പെട്ടു.
എളേരി ഭാഗത്തെ വനത്തിൽ നായാട്ടു നടത്തുന്ന സംഘമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സംഘാംഗം പിടിയിലായത്.
കാസർകോട് വനം വകുപ്പ് ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ പി. രതീശന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ഒ. സുരേന്ദ്രൻ, കെ. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി. ശ്രീധരൻ, എം. ഹരി, ഡ്രൈവർ കെ. പ്രദീപ്കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.