ലഹരി ഉപയോഗിച്ച ആറ് മലയാളികൾ ഉൾപ്പെടെ ഒമ്പതുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: സിറ്റി പൊലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.പാണ്ഡേശ്വര്‍ പൊലീസ് മാഞ്ചി കോൾനാട് സ്വദേശിയായ അബ്ദുൾ തൗഫീഖിനെ (21) അറസ്റ്റ് ചെയ്തു. നഗരത്തിലെ കാർമിക ഭവനിലേക്കുള്ള റോഡിൽ ലഹരി ഉപയോഗിച്ചുവെന്നാരോപിച്ച് കാസർകോട് തൃക്കരിപ്പൂരിൽ നിന്നുള്ള റിതുൽ എസ്. ചന്ദ്രൻ (24), നീലേശ്വരത്ത് നിന്നുള്ള അബ്ദുല്ല (25), തൃശൂർ സ്വദേശി അഭയ് കൃഷ്ണ (22) എന്നിവരെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു.
കൊണാജെ ഗ്രൗണ്ടിന് സമീപം ലഹരി ഉപയോഗിച്ചതിന് പജിരു ഗ്രാമത്തിലെ ധീരജ് ഷെട്ടിയെ (28) കൊണാജെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊട്ടേക്കറിലെ നന്ദിത് എസ്. ബെൽചാഡിനെ (21) അറസ്റ്റ് ചെയ്തു.തൃക്കരിപ്പൂരിൽ നിന്നുള്ള സഹീർ സുബൈർ (22), കോഴിക്കോട് ജില്ലയിലെ വടകര മണിയൂരിൽ നിന്നുള്ള ഹിഷാം നിസാർ (23), കോട്ടയം ജില്ലയിലെ ചേലപ്പുറത്ത് നിന്നുള്ള അമൽ സജി (23) എന്നിവരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു. മുന്നൂർ ഗ്രാമത്തിലെ പണ്ഡിറ്റ് ഹൗസിന് സമീപത്ത് നിന്ന് ലഹരി ഉപയോഗിച്ച് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറിയെന്നാരോപിച്ചാണ് ഇവർ അറസ്റ്റിലായത്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ട് പ്രകാരം ഇവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

