തിരുവിതാംകൂർ ദേവസ്വം ബോർഡ് ജീവനക്കാരൻ പണം തട്ടിയ കേസിൽ അറസ്റ്റിൽ
text_fieldsഅനൂപ് കൃഷ്ണ
പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പ അസിസ്റ്റൻറ് എഞ്ചിനിയർ ഓഫീസ് ജീവനക്കാരനും, നിലക്കൽ സ്വാമി അയ്യപ്പാ ഫ്യൂവൽസിെൻറ മേൽനോട്ടച്ചുമതലയുള്ളയാളുമായ തിരുവനന്തപുരം മലയൻകീഴ് സ്വദേശി പണം തട്ടിപ്പ് കേസിൽ പൊലീസ് പിടിയിൽ. മൂഴിനട ചിത്തിര വീട്ടിൽ അനൂപ് കൃഷ്ണ (44)യെയാണ് വെച്ചൂച്ചിറ പൊലീസ് ഇൻസ്‌പെക്ടർ ബി. രാജഗോപാലിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പമ്പിലെ ദൈനംദിനവരുമാനമായ 20, 69, 306 ലക്ഷം രൂപ ദേവസ്വം ബോർഡിെൻറ അക്കൗണ്ടിൽ അടക്കാതെ ഇയാൾ തട്ടിയെടുക്കുകയായിരുന്നു.
ഈമാസം16-ന് ദേവസ്വം ബോർഡ് നിലക്കൽ മരാമത്ത് വിഭാഗം അസിസ്റ്റൻറ് എഞ്ചിനിയറുടെ ചുമതലയുള്ള ബി. പ്രവീഷ് നിലക്കൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഈവർഷം ഏപ്രിൽ ഒന്നുമുതൽ ഒക്ടോബർ 19 വരെയുള്ള കാലയളവിലെ വരുമാനമാണ് നിക്ഷേപിക്കാതെ പ്രതി കൈവശം വച്ചത്.
നിലക്കൽ പൊലീസ് എസ്.എച്ച്. ഓ സ്ഥലത്തെത്തി അന്വേഷണം നടത്തുകയും, തട്ടിപ്പ് നടന്ന കാലയളവിലെ ബോർഡിെൻറ ഓഡിറ്റ് റിപ്പോർട്ടിെൻറ പകർപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ, പ്രതിയുടെ ഉപയോഗത്തിലുള്ള രണ്ട് മൊബൈൽ ഫോണുകളുടെ കാൾ വിശദാംശങ്ങൾക്കായി ജില്ല പൊലീസ് സൈബർ സെൽ മുഖാന്തിരം നീക്കം നടത്തുകയും ചെയ്തു. തുടർന്ന്, ജില്ല പൊലീസ് മേധാവി വി. അജിത് ഐ.പി.എസിെൻറ ഉത്തരവനുസരിച്ച് കേസ് ഫയൽ അയച്ചുകിട്ടിയതുപ്രകാരം വെച്ചൂച്ചിറ പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടന്ന ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി.
കൂടുതൽ പ്രതികൾ തട്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടോ, മുമ്പ് ജോലി ചെയ്ത സ്ഥലങ്ങളിൽ സമാനരീതിയിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിയുന്നതിന്, പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

