Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ഗുരുതര പരിക്ക്; കാമുകനെ സംശയമെന്ന് ബന്ധുക്കൾ

text_fields
bookmark_border
ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദബാരിയിലാണ് സംഭവം
വിവാഹസമ്മാനം പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ഗുരുതര പരിക്ക്; കാമുകനെ സംശയമെന്ന് ബന്ധുക്കൾ
cancel
Listen to this Article

ഗാന്ധിനഗർ: വിവാഹസമ്മാനമായി ലഭിച്ച കളിപ്പാട്ടം റീചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് നവവരനും അനന്തരവരനും ഗുരുതരമായി പരിക്കേറ്റു. ഗുജറാത്തിലെ നവസാരി ജില്ലയിലെ മിന്ദബാരിയിലാണ് സംഭവം. ഇത് സംബന്ധിച്ച് വരന്‍റെ കുടുംബം പരാതി നൽകിയതായി വൻസ്‌ദ പൊലീസ് അറിയിച്ചു.

നവസാരി ജില്ലയിലെ വൻസ്‌ദ ഗ്രാമത്തിൽ നിന്നുള്ള പെൺകുട്ടിയെ കഴിഞ്ഞദിവസമാണ് വരന്‍ വിവാഹം ചെയുന്നത്. ദമ്പതികൾക്ക് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും നിരവധി സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ സമ്മാനമായി ലഭിച്ച ഒരു കളിപ്പാട്ടം റീചാർജ് ചെയ്യുന്നിതിനിടെയാണ് വരനായ ലതേഷിനും അനന്തരവന്‍ ജിയാനും പരിക്കേറ്റത്. അപകടത്തിൽ ലതേഷിന്റെ വലതു കൈത്തണ്ട കൈയിൽ നിന്ന് ഛേദിക്കപ്പെട്ടിട്ടുണ്ട് . കൂടാതെ തലയിലും കണ്ണുകളിലും സാരമായ പരിക്കുകളുമുണ്ട്. ജിയാന്റെ തലയിലും കണ്ണിലും പരിക്കുണ്ട്. ഇരുവരും നവസാരി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോയമ്പ സ്വദേശിയായ രാജു പട്ടേലാണ് കളിപ്പാട്ടം സമ്മാനമായി നൽകിയതെന്ന് ലതേഷിന്റെ കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. വധുവിന്‍റെ സഹോദരിയുമായി ഇയാൾ നേരത്തെ പ്ര‍ണയത്തിലായിരുന്നെന്നും കുറച്ചുനാൾ മുമ്പ് ഇരുവരും ബന്ധം വേർപിരിഞ്ഞതായും അവർ ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം നടക്കുകയാണെന്നും ഇയാളെ കണ്ടെത്തിയതിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടാമെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Newly-married man, nephew injured as wedding gift explodes in Gujarat; jilted lover suspected
Next Story