Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹസൽക്കാര ദിവസം നവദമ്പതികൾ മരിച്ചനിലയിൽ

text_fields
bookmark_border
marriage
cancel

റായ്പൂർ: വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധുവിനെയും വരനെയും മരിച്ച നിലയിൽ കണ്ടെത്തി. ചത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. അസ്ലം (24), കഹ്കാഷ ബാനോ (22) എന്നിവരാണ് മരിച്ചത്. ഞാറാഴ്ചയാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ സൽക്കാരത്തിനായി ഒരുക്കങ്ങൾ നടന്നുകൊണ്ടിരിക്കയാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്ലം ഭാര്യ ബാനോവിനെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മുറിയിൽ നിന്ന് വധുവിന്‍റെ കരച്ചിൽ കേൾക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്നും പൂട്ടിയതിനാൽ കഴിഞ്ഞില്ല. വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോൾ രണ്ടുപേരും ചോരയിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. പിന്നാലെ ബന്ധുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

മൃതദേഹത്തിൽ കുത്തേറ്റ മുറിവുകളുണ്ടെന്നും ദമ്പതികൾ തമ്മിൽ വാക്കേറ്റമുണ്ടായതായി കരുതുന്നതായും പൊലീസ് അറിയിച്ചു. മുറിയിൽ നിന്ന് കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Newly-Married Couple Found Dead Before Wedding Reception In Chhattisgarh
Next Story