Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാജ ജ്യോതിഷി അശോക്​...

വ്യാജ ജ്യോതിഷി അശോക്​ ഖറാത്​ നരബലിയും നടത്തിയെന്ന്​

text_fields
bookmark_border
Ashok Kharat
cancel
camera_alt

അശോക്​ ഖറാത്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പീ​ഡ​ന​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വ്യാ​ജ ജ്യോ​തി​ഷി അ​ശോ​ക്​ ഖ​റാ​ത്​ (63) അ​ഞ്ചോ​ളം ന​ര​ബ​ലി ന​ട​ത്തി​യെ​ന്ന്​ സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ്. രാ​ഷ്ട്രീ​യ, വ്യ​വ​സാ​യ പ്ര​മു​ഖ​രി​ൽ സ്വാ​ധീ​ന​മു​ള്ള ആ​ളാ​ണ്​ പ്ര​തി.

ക​ഴി​ഞ്ഞ 17ന്​ ​അ​റ​സ്റ്റി​ലാ​യ ഖ​റാ​തി​ന്റെ ക​സ്റ്റ​ഡി നീ​ട്ടാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ന​ൽ​കി​യ റി​മാ​ൻ​ഡ്​ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ആ​രോ​പ​ണം. ഖ​റാ​തി​ന്റെ വീ​ട്ടി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ പി​സ്റ്റ​ൽ ക​ണ്ടെ​ത്തി​യ​താ​യി അ​വ​കാ​ശ​പ്പെ​ട്ട പൊ​ലീ​സ്​ അ​ത്​ ഉ​പ​യോ​ഗി​ച്ച്​ പ്ര​തി ന​ര​ബ​ലി ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​താ​യാ​ണ്​ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത്. പൂ​ജ​യു​ടെ മ​റ​വി​ൽ സ്​​ത്രീ​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​തി​ന്റെ 100ഓ​ളം വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യും പൊ​ലീ​സ്​ പ​റ​ഞ്ഞു.

ഖ​റാ​ത്തി​ന്റെ ജീ​വ​ന​ക്കാ​ര​ന്റെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ക​ഴി​ഞ്ഞ 17ന്​ ​പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത്. തു​ട​ർ​ന്ന്​ നി​ര​വ​ധി സ്ത്രീ​ക​ളാ​ണ്​ പ​രാ​തി​യു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്. കൂ​ടു​ത​ൽ പേ​ർ പീ​ഡി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​വ​രെ ക​ണ്ടെ​ത്തി പ​രാ​തി ന​ൽ​കാ​ൻ ധൈ​ര്യം ന​ൽ​കു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ് മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsgodman arrest
News Summary - New Case Against 'Godman': Abused Pregnant Woman, Husband Waited Outside
Next Story