
കാപ്പിത്തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് അറസ്റ്റിൽ
text_fieldsമേപ്പാടി: കാപ്പിത്തോട്ടത്തിൽ ജോലിക്കെത്തിയ നേപ്പാൾ സ്വദേശി യുവതി താമസിച്ചിരുന്ന കെട്ടിടത്തിനുള്ളിൽ തലക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ. കുന്നമ്പറ്റയിലെ സ്വകാര്യ കാപ്പിത്തോട്ടത്തിൽ കാപ്പി പറിക്കുന്ന ജോലിക്കെത്തിയ നേപ്പാൾ സ്വദേശിനി വിമലയെയാണ് (28) കാപ്പിക്കളത്തിനോട് ചേർന്ന കെട്ടിടത്തിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ ഭർത്താവ് സാലിവൻ ജാഗിരിയെ (30) മേപ്പാടി പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭാര്യയെ വടികൊണ്ട് അടിച്ചതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.
തൂമ്പയുടെ കൈകൊണ്ട് തലക്ക് അടിയേറ്റാണ് മരണമെന്നാണ് പൊലീസ് കരുതുന്നത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഇവർക്ക് നാലു വയസ്സുള്ള ആൺകുട്ടിയുണ്ട്. കൃത്യത്തിനുശേഷം ഉച്ചത്തിൽ കരയുന്ന കുട്ടിയെയുംകൊണ്ട് മുറിപൂട്ടി നാട്ടിൽ പോകുന്നു എന്ന് പറഞ്ഞിറങ്ങിയ ഇയാളുടെ നീക്കത്തിൽ സംശയം തോന്നിയ എസ്റ്റേറ്റ് അധികൃതർ മുറി തുറന്നു നോക്കിയപ്പോഴാണ് യുവതി മരിച്ചു കിടക്കുന്നത് ശ്രദ്ധയിൽപെട്ടത്.
ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മൂന്നുദിവസം മുമ്പാണ് ഇവർ എസ്റ്റേറ്റിൽ ജോലിക്കെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
