Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിക്കൻകറിയെ ചൊല്ലി ദമ്പതികൾ തമ്മിൽ തർക്കം; പ്രശ്നം പരിഹരിക്കാനെത്തിയ അയൽവാസിയെ ഭർത്താവ് അടിച്ചുകൊന്നു

text_fields
bookmark_border
Neighbour Tried To Resolve Couples Fight Over Chicken In Bhopal
cancel

ഭോപ്പാൽ: ചിക്കൻകറി ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികൾ തമ്മിലുണ്ടായ തർക്കം പരിഹരിക്കാനെത്തിയ അയൽവാസി മർദനമേറ്റ് മരിച്ചു. ഭോപ്പാലിലെ ചവാനി പഥറിൽ ചൊവ്വാഴ്ചയാണ് സംഭവം. ബബ്ലു അഹിർവാറാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി പപ്പു അഹിർവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിക്കൻ പാചകം ചെയ്യുന്നതിനെച്ചൊല്ലിയാണ് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായത്. പ്രതി പപ്പു അഹിർവാർ ഭാര്യയെ ക്രൂര മർദനത്തിന് ഇരയാക്കി. ഇരുവരും തമ്മിലുള്ള വഴക്ക് കേട്ട് അയൽവാസികളെത്തി തർക്കം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ബബ്ലുവിനെ പപ്പു വടികൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ബബ്ലുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

സംഭവം നടന്നത് ചൊവ്വാഴ്ചയാണെങ്കിലും വെള്ളിയാഴ്ച പ്രതി പപ്പു അഹിർവാറിനെ അറസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് സൂപ്രണ്ട് കിരൺ ലത കർകേത പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neighbour Tried To Resolve Couple's Fight Over Chicken In Bhopal
Next Story