അയല്‍വാസിയുടെ വെടിയേറ്റ് പൂച്ചക്ക് പരിക്ക്
text_fieldsഏറ്റുമാനൂര്‍: നീണ്ടൂരില്‍ വയോദമ്പതികള്‍ വളര്‍ത്തുന്ന പൂച്ചയെ അയല്‍വാസി വെടിവെച്ചു വീഴ്ത്തി. മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വയറില്‍ തുളച്ചുകയറിയ വെടിയുണ്ട പുറത്തെടുത്തു. വില്ലേജ് ഹാളിന് സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നീണ്ടൂര്‍ മുടക്കാലി ചിറയില്‍ തോമസ്- മോണിക്ക ദമ്പതികളുടെ പൂച്ചക്കാണ് വെടിയേറ്റത്. പുരയിടത്തിലെത്തിയ പൂച്ചയെ അയല്‍വാസി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ചുവീഴ്ത്തുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വെടിയേറ്റ് പുളഞ്ഞ പൂച്ചയെ വയോദമ്പതികള്‍ നാട്ടുകാരുടെ സഹായത്തോടെ അതിരമ്പുഴ മൃഗാശുപത്രിയിലെത്തിച്ചു.
ഡോ. ടെറിെൻറ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷമാണ് വെടിയുണ്ട പുറത്തെടുത്തത്. ഇതേസമയം, സംഭവത്തില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

