Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ
cancel
camera_alt

ഹ​രീ​ഷ്, ശ്രീ​കാ​ന്ത്, അ​നീ​ഷ്

Listen to this Article

ആപ്പാഞ്ചിറ: അയല്‍വാസിയെ ആക്രമിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. പൂഴിക്കോല്‍ പൂഴിക്കുന്നേല്‍ വീട്ടില്‍ അനീഷ് ഗോപി (37), വൈക്കം തലയാഴം മന്നംപള്ളി വീട്ടില്‍ ഹരീഷ്, കല്ലറ മുണ്ടാര്‍ പാറയില്‍ നൂറ്റിപ്പത്ത്ചിറയില്‍ വീട്ടില്‍ ശ്രീകാന്ത് (34) എന്നിവരെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി പൂഴിക്കോല്‍ കോളനി ഭാഗത്ത് അജിയെയാണ് അനീഷും സുഹൃത്തുക്കളും ചേര്‍ന്ന് വീട്ടില്‍ കയറി ചെടിച്ചട്ടികൊണ്ട് തലക്കടിച്ചത്.

അയല്‍വാസികളായ അനീഷും അജിയും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളെ അന്വേഷണസംഘം വൈക്കം, എറണാകുളം എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്.ശ്രീകാന്ത് മുമ്പ് കാപ്പ നിയമപ്രകാരം ഒരു വര്‍ഷമായി ജില്ലക്ക് വെളിയില്‍ ആയിരുന്നു.

ഇയാള്‍ക്ക് പതിനഞ്ചോളം കേസുകള്‍ നിലവിലുണ്ട്. അനീഷ് ഗോപി, ഹരീഷ് എന്നിവര്‍ക്ക് വിവിധ സ്റ്റേഷനുകളിലായി അഞ്ചോളം കേസുകളുണ്ട്.എസ്‌.ഐമാരായ വിപിന്‍ ചന്ദ്രന്‍, വിനോദ്, എ.എസ്‌.ഐമാരായ റോജിമോന്‍, സിനില്‍ കുമാര്‍, സി.പി.ഒമാരായ ദീപു, എ.കെ. പ്രവീണ്‍, അനൂപ് അപ്പുക്കുട്ടന്‍, സജയകുമാര്‍ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Neighbor attacked: Three arrested
Next Story