ജീവനക്കാരിയുടെ കണ്ണില്‍ കുരുമുളകുപൊടി വിതറി മാല അപഹരിച്ചു
text_fieldsഷൈനി
കടുത്തുരുത്തി: കടയില്‍ സാധനം വാങ്ങാനെത്തിയ സ്ത്രീ ജീവനക്കാരിയുടെ കണ്ണില്‍ കുരുമുളകുപൊടി വാരിയിട്ട ശേഷം മാല പൊട്ടിച്ചെടുത്തു ഓടി. മോഷ്ടാവിെൻറ പിന്നാലെ ഓടിയ ജീവനക്കാരി പ്രതിയെ കീഴടക്കി മാല തിരികെവാങ്ങി. ജീവനക്കാരിയുടെ നിലവിളികേട്ട് ഓടിയെത്തിയ ഷിനോജ് കൈതമറ്റത്തിെൻറ സഹായത്തോടെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറി. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കടുത്തുരുത്തി പള്ളി റോഡില്‍ പ്രവര്‍ത്തിക്കുന്ന മരിയ ഫാന്‍സി ലേഡീസ് സെൻററിലാണ് സംഭവം.
വെള്ളാശ്ശേരി കുറുപ്പത്തടം വീട്ടില്‍ ഷൈനി ശ്രീധരന്(51) ആണ് സംഭവവുമായി ബന്ധെപ്പട്ട് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കടയിലെ ജീവനക്കാരി ആയാംകുടി ചെരിയംകാലായില്‍ ബിജി ബിജുവിനെ (42) ആക്രമിച്ചാണ് മൂന്നുപവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചത്. കടയിലെത്തിയ സ്ത്രീ ആദ്യം ഓരോ സാധനങ്ങളുടെ വിലവിവരങ്ങള്‍ തിരക്കി. ഈ സ്ത്രീ സാധനങ്ങള്‍ വാങ്ങിപോയശേഷം ഇവര്‍ പറഞ്ഞ സാധനങ്ങളും നക്ഷത്രവും പൊതിയുന്നതിനിടെ കൈയില്‍ സുക്ഷിച്ച കുരുമുളക് പൊടി ബിജിയുടെ കണ്ണിലേക്കു വിതറുകയായിരുന്നു.പെട്ടന്നുള്ള ആക്രമണത്തില്‍ പതറിനിന്ന ബിജിയുടെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തു മോഷളടാവ് ഓടി.
മോഷ്ടാവിെൻറ പിന്നാലെ ഓടിയ ബിജി നിര്‍മാണത്തിലിരിക്കുന്ന ബൈപാസിന് സമീപത്തുെവച്ചു പ്രതിയുടെ സാത്തെുമ്പില് പിടികൂടി. ഇതിനിടെ പ്രതി മാല വിഴുങ്ങാന്‍ ശ്രമിച്ചെന്നും ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ കടിച്ചുവെന്നും ബിജി പറഞ്ഞു. ഈ സമയം ബിജിയുടെ നിലവിളികേട്ട് പിന്നാലെ ഓടിയെത്തിയ യുവാവും ഇവിടെയെത്തി. ഇരുവരും ചേര്‍ന്ന് പ്രതിയെ കീഴടക്കി.
ഫോറന്‍സിക് സംഘം കടയിലെത്തി തെളിവുകള്‍ ശേഖരിച്ചു. മൂന്ന് ദിവസം മുമ്പും ഈ സ്ത്രീ കടയിലെത്തിയിരുന്നതായി കടയുടമ നടുപ്ലാക്കില് ജോര്‍ജ് പറഞ്ഞു. സംഭവത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി കടുത്തുരുത്തി യൂനിറ്റ് ശക്തമായി പ്രതിഷേധിച്ചു.