ക്ഷേത്രം ഹാളിൽ പ്രാർഥനക്കിടെ യുവതിയുടെ മാല കവർന്നു
text_fieldsബംഗളൂരു ശങ്കർ നഗറിലെ ഗണേഷ് ക്ഷേത്രം ഹാളിലെ
കവർച്ചയുടെ ദൃശ്യം
ബംഗളൂരു: ക്ഷേത്രം ഹാളിൽ പ്രാർഥനയില്‍ പങ്കെടുത്തുകൊണ്ടിരിക്കെ, യുവതിയുടെ സ്വർണമാല മോഷ്ടിച്ചതായി പരാതി. ബംഗളൂരു ശങ്കർ നഗറിലെ ഗണേഷ് ക്ഷേത്രം ഹാളിലെ ജനലിനടുത്ത് ഇരുന്ന യുവതിയുടെ മാലയാണ് മോഷ്ടാവ് പുറത്തുനിന്ന് കൈയിട്ട് തട്ടിയെടുത്തത്. പിടിവലിക്കിടെ മാലയുടെ പകുതി ഭാഗം മാത്രമാണ് മോഷ്ടാവിന് ലഭിച്ചത്. പ്രാർഥനയില്‍ പങ്കെടുത്തയാള്‍ എടുത്ത വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 30 ഗ്രാം സ്വർണമാണ് മോഷണം പോയതെന്നും യുവതിയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
നവരാത്രി ആഘോഷങ്ങൾക്കിടെ മൂന്ന് സ്ത്രീകളുടെ മാല കവർന്നു
മംഗളൂരു: നവരാത്രി ആഘോഷങ്ങൾക്കിടെ മംഗളൂരു ക്ഷേത്രം പരിസരത്തുനിന്ന് സ്വർണമാലകൾ നഷ്ടപ്പെട്ടതായി മൂന്ന് സ്ത്രീകൾ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആറ് പവൻ മാല മോഷണം പോയതായി കെ. ലീല പരാതിപ്പെട്ടു. മൂന്ന് പവൻ മാല കവർച്ച ചെയ്യപ്പെട്ടു എന്നാണ് വി. കമലാക്ഷിയുടെ പരാതി. നാല് പവൻ മാല കാണാതായെന്ന് എം. മീനാക്ഷിയുടെ പരാതിയിൽ പറഞ്ഞു.

