Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightട്രെയിനിൽ വെച്ച്​...

ട്രെയിനിൽ വെച്ച്​ യുവതിക്കെതിരെ ലൈംഗികാതിക്രമം; എൻ.സി.ബി സൂപ്രണ്ട്​ അറസ്റ്റിൽ

text_fields
bookmark_border
NCB
cancel

മുംബൈ: ഓടുന്ന ട്രെയിനിൽ വെച്ച്​ യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ സൂപ്രണ്ട്​ റാങ്കിലുള്ള നാർകോടിക്​സ്​ കൺട്രോൾ ബ്യൂറോ ഉദ്യോഗസ്​ഥൻ അറസ്റ്റിൽ. ഔറംഗാബാദിലെ പർലി റെയിൽവേ പൊലീസാണ്​ 35കാരനായ പ്രതിയെ അറസ്റ്റ്​ ചെയ്​തത്​.

ഹൈദരാബാദിൽ നിന്ന്​ മഹാരാഷ്​ട്രയിലെ ഹദപ്​സാറിലേക്ക്​ യാത്ര ചെയ്യുന്ന വേളയിലാണ്​ സംഭവം. യുവതി ഉറങ്ങുന്ന സമയത്താണ്​ എൻ.സി.ബി ഉദ്യോഗസ്​ഥൻ പീഡിപ്പിച്ചത്​. യുവതി ബഹളം വെച്ച​േതാടെ സഹയാത്രികർ സഹായത്തിനെത്തുകയായിരുന്നു.

എൻ.സി.ബി ഉദ്യോഗസ്​ഥനെ പൊലീസിൽ ഏൽപിച്ചു. യാത്ര തുടർന്ന യുവതി കേസിൽ​ പരാതി നൽകി. പ്രതി എട്ടുമാസമായി മാനസിക രോഗത്തിന്​ ചികിത്സയിൽ കഴിയുകയാണെന്ന്​ റിപ്പോർട്ടുകളുണ്ട്​. പ്രതിയുടെ ആരോഗ്യ സ്​ഥിതി പരിശോധിച്ച്​ ജോലിയിൽ നിന്ന്​ പിരിച്ചുവിടുന്ന കാര്യം പരിഗണനയിലുണ്ടെന്ന്​ എൻ.സി.ബി ഉദ്യോഗസ്​ഥൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtramolestaionSexual harrasmentNCB
News Summary - NCB superintendent arrested by cops for allegedly molesting woman on a train
Next Story