Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightആര്യൻ ഖാൻ ഉൾപ്പെട്ട...

ആര്യൻ ഖാൻ ഉൾപ്പെട്ട ല​ഹ​രി​ കേ​സി​ൽ ഏജന്‍റ് അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

text_fields
bookmark_border
Mumbai cruise drug case
cancel

മും​ബൈ: ബോളിവുഡ് ന​ട​ൻ ഷാ​റൂ​ഖ്​ ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ‍ൻ ഉൾപ്പെട്ട ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​വി​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ രണ്ടു പേർ കൂടി അറസ്റ്റിൽ. ആ​ഡം​ബ​ര ക​പ്പ​ലിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഒരാളും മുംബൈ യോഗേശ്വരി ഏരിയയിൽ മയക്കുമരുന്ന് വിതരണം ചെയ്യുന്ന ഏജന്‍റിനെയുമാണ് നാർകോട്ടിക് കൺട്രോൽ ബ്യൂറോ (എ​ൻ.​സി.​ബി) അറസ്റ്റ് ചെയ്തത്.

ഏജന്‍റിൽ നിന്ന് മെപെഡ്രോൺ മയക്കുമരുന്നും നാർകോട്ടിക് കൺട്രോൽ ബ്യൂറോ പിടിച്ചെടുത്തു. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.

ഒക്ടോബർ രണ്ടിനാണ് ആ​ഡം​ബ​ര ക​പ്പ​ലി​ൽ നടന്ന റെയ്ഡിൽ ന​ട​ൻ ഷാ​റൂ​ഖ്​ ഖാ​ന്‍റെ മ​ക​ൻ ആ​ര്യ​ൻ ഖാ‍ൻ അടക്കം എട്ടു പേരെ കസ്റ്റഡിയിലെടുത്തത്. മൂന്നാം തീയതി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആ​ര്യ​ൻ, അ​റ​സ്​​റ്റി​ലാ​യ സു​ഹൃ​ത്ത്​ അ​ർ​ബാ​സ്​ മ​ർ​ച്ചന്‍റ്​ എ​ന്നി​വ​രു​മാ​യി ബ​ന്ധ​മു​ള്ള മ​ല​യാ​ളി ശ്രേ​യ​സ്​ നാ​യ​രെ​യും എ​ൻ.​സി.​ബി അ​റ​സ്​​റ്റ്​ ചെ​യ്​​തിട്ടുണ്ട്.

ആ​ര്യ​ൻ ഖാ​നി​ൽ​ നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. അ​ർ​ബാ​സ്​ മ​ർ​ച്ച​ന്‍റിൽ നി​ന്ന്​ ആ​റ്​ ഗ്രാ​മും മൂ​ൺ മൂ​ൺ ധ​മേ​ച്ച​യി​ൽ​ നി​ന്ന്​ അ​ഞ്ച്​ ഗ്രാ​മും ച​ര​സാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. വാ​ട്​​സ്​​ആ​പ് ചാ​റ്റ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ആ​ര്യ​ൻ ഖാന്‍റെ ക​സ്​​റ്റ​ഡി എ​ൻ.​സി.​ബി കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai cruise drug case#aryan khan
News Summary - NCB arrests two more in Mumbai cruise raid case
Next Story