Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightനടുവത്തുമൂഴിയിൽ...

നടുവത്തുമൂഴിയിൽ പിടിയിലായ നായാട്ടു സംഘം റിമാൻഡിൽ

text_fields
bookmark_border
Naduwathumuzhi
cancel
camera_alt

നടുവത്തുമൂഴിയിൽ പിടിയിലായ നായാട്ടു സംഘം വ​ന​പാ​ല​ക​​രോടൊപ്പം

കോ​ന്നി: ന​ടു​വ​ത്തു​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച്​ പ​രി​ധി​യി​ൽ​നി​ന്ന്​ വ​ന​ത്തി​ൽ നാ​യാ​ട്ട് ന​ട​ത്തി​യ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ത്തെ വ​ന​പാ​ല​ക​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. തേ​ക്കു​തോ​ട് സ്വ​ദേ​ശി തോ​പ്പി​ൽ വീ​ട്ടി​ൽ പ്ര​വീ​ൺ പ്ര​മോ​ദ്(29), ഏ​ഴാം​ത​ല സ്വ​ദേ​ശി മ​നു, പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ൾ എ​ന്നി​വ​രെ​യാ​ണ് വ​ന​പാ​ല​ക​ർ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളാ​യ മൂ​ർ​ത്തി​മ​ൺ സ്വ​ദേ​ശി സു​രാ​ജ്, കോ​ന്നി ചേ​രി​മു​ക്ക് സ്വ​ദേ​ശി മി​ഖാ​യേ​ൽ (പൊ​ന്ന​ച്ച​ൻ) എ​ന്നി​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

പ്ര​തി​ക​ളി​ൽ​നി​ന്ന്​ തി​ര​നി​റ​ച്ച നാ​ട​ൻ തോ​ക്ക്, കൂ​ര​മാ​നി​ന്‍റെ ഇ​റ​ച്ചി, പാ​കം ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, ക​ത്തി, ഹെ​ഡ് ലൈ​റ്റ് തു​ട​ങ്ങി​യ​വ വ​ന​പാ​ല​ക​ർ പി​ടി​ച്ചെ​ടു​ത്തു. ന​ടു​വ​ത്തു​മൂ​ഴി വ​ന​മേ​ഖ​ല​യി​ലെ അ​ഴ​കു​പാ​റ ഭാ​ഗ​ത്തു​നി​ന്നാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫി​സ​ർ അ​നി​ൽ ച​ക്ര​വ​ർ​ത്തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഫോ​റ​സ്റ്റ​ർ എം.​ജി. രാ​ധാ​കൃ​ഷ്‌​ണ​ൻ ഉ​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വ​ന​ത്തി​ൽ ക്യാ​മ്പ് ചെ​യ്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യാ​ണ് വേ​ട്ട​സം​ഘം വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യ​ത്.

കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്ന ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​യാ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് വ​ന​ത്തി​ൽ വേ​ട്ട​ന​ട​ത്തു​ന്ന​താ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ രീ​തി. ഫോ​റ​സ്റ്റ​ർ എം.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ന​പാ​ല​ക സം​ഘം ക​ഴി​ഞ്ഞ 26നാ​ണ് കാ​ട്ടി​ലേ​ക്ക് ക​യ​റി​യ​ത്. കോ​ട്ടാം​പാ​റ​യി​ൽ​നി​ന്ന്​ ന​ട​ന്നു​തു​ട​ങ്ങി​യ സം​ഘം രാ​ത്രി വ​ല്ല​ങ്ക​യ​ത്ത് ക്യാ​മ്പ് ചെ​യ്യു​ക​യും അ​ടു​ത്ത ദി​വ​സം രാ​വി​ലെ മൂ​ന്ന്മു​ക്ക് ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ വ​ന​ത്തി​നു​ള്ളി​ൽ​നി​ന്ന്​ വെ​ടി​യൊ​ച്ച കേ​ൾ​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് വ​ന​ത്തി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ ചോ​ര​പ്പാ​ടു​ക​ൾ ക​ണ്ടെ​ത്തു​ക​യും അ​ഴ​കു​പാ​റ ഭാ​ഗ​ത്ത് താ​ൽ​ക്കാ​ലി​ക ഷെ​ഡി​ൽ​നി​ന്ന്​ നാ​യാ​ട്ടു​സം​ഘ​ത്തി​ലെ മൂ​ന്ന് പേ​രെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. വ​ന​പാ​ല​ക​രെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന സു​രാ​ജ്, മി​ഖാ​യേ​ൽ എ​ന്നി​വ​ർ ക​ല്ലാ​ർ നീ​ന്തി​ക്ക​ട​ന്ന് ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ർ​ക്കാ​യി വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പി​ടി​ച്ചെ​ടു​ത്ത തോ​ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി ത​ണ്ണി​ത്തോ​ട് പൊ​ലീ​സി​ന് കൈ​മാ​റി. സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ എം.​ജി രാ​ധാ​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ, ബീ​റ്റ് ഓ​ഫി​സ​ർ യു. ​രാ​ജേ​ഷ് കു​മാ​ർ, വ​നം വ​കു​പ്പ് വാ​ച്ച​ർ ബി​നോ​യ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestNayatu gangNaduwathumuzhi
News Summary - Nayatu gang arrested in Naduwathumuzhi
Next Story