കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ
text_fieldsഹഫീസുൽ ഇസ്ലാം, റായൽ
കോതമംഗലം: നാല് കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ. അടിവാട് കൃഷി ഭവന്റെ സമീപത്ത് പട്രോളിങ് നടത്തുന്നതിനിടെ ബൈക്കിൽ സഞ്ചരിച്ച അസം നാഗോൻ സ്വദേശി ഹഫീസുൽ ഇസ്ലാമിനെയാണ് (23) പിടികൂടിയത്.
ഇയാളുടെ പക്കൽനിന്ന് നാല് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. അടിവാട് ഭാഗങ്ങളിൽ വ്യാപക കഞ്ചാവ് വിൽപനയുള്ളതായി രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് കോതമംഗലം എക്സൈസ് സർക്കിൾ സംഘം അടിവാട് ഭാഗങ്ങളിൽ ബുധനാഴ്ച നടത്തിയ റെയ്ഡിലാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൂട്ടാളി റായലിനെ (19) പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽനിന്നും പിടികൂടി. സർക്കിൾ ഇൻസ്പെക്ടർ എ.ജോസ് പ്രതാപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

