Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

text_fields
bookmark_border
ഓണം സ്പെഷൽ ഡ്രൈവിൽ പിടികൂടിയത് ഏഴ് കിലോ കഞ്ചാവ്
കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
cancel

പെരുമ്പാവൂർ: കഞ്ചാവുമായി ഒഡിഷ സ്വദേശി എക്സൈസി‍െൻറ പിടിയിലായി. ഒഡിഷ കന്ധമാൽ ജില്ലയിൽ സമ്പത് പ്രഥാനാണ് (45) പിടിയിലായത്. 2.2 കിലോ കഞ്ചാവ് കണ്ടെടുത്തു. വിൽപനക്കായി അറക്കപ്പടി ഭാഗത്ത് എത്തുമെന്ന് എക്സൈസ് ഇൻസ്പെക്ടർക്ക് എം. മഹേഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർ വി.എസ്. ഷൈജു, സിവിൽ എക്സൈസ് ഓഫിസർമാരായ വി.എൽ. ജിമ്മി, ടി.എൻ. ശ്രീരാജ്, ടി.കെ. അനൂപ് എന്നിവർ പങ്കെടുത്തു. ഓണം സ്പെഷൽ ഡ്രൈവ് പ്രമാണിച്ച് എക്സൈസ് റേഞ്ച് ടീം കഴിഞ്ഞ മാസം ആരംഭം മുതൽ പരിശോധനകൾ കർശനമാക്കിയിരുന്നു. മദ്യ മയക്കുമരുന്ന് കേസുകളിലെ മുൻകാല കുറ്റവാളികൾ, അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങൾ, അടഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, സ്കൂൾ കോളജ് പരിസരങ്ങൾ, കൊറിയർ സ്ഥാപനങ്ങൾ എന്നിവ എക്സൈസി‍െൻറ രഹസ്യ നിരീക്ഷണത്തിലായിരുന്നു.

ഇക്കാലയളവിൽ മാത്രം വിവിധ കേസുകളിലായി വാഹനമുൾപ്പെടെ ഏഴ് കിലോയോളം കഞ്ചാവും 30 ഗ്രാം ഹെറോയിനും 20 ലിറ്ററോളം മദ്യവും 70 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി. പൊലീസും വനം വകുപ്പുമായി യോജിച്ച് പരിശോധനകളും നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Odisha arrested with ganja
Next Story