അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
text_fieldsപരപ്പനങ്ങാടി: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാർഗം കടത്തിയ അഞ്ച് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പരപ്പനങ്ങാടിയിൽ പിടിയില്‍. പശ്ചിമബംഗാളിലെ കട്ടുവ സ്വദേശി അജിജിനെയാണ് പരപ്പനങ്ങാടി എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കേരളത്തിലേക്ക് അന്തർ സംസ്ഥാന തൊഴിലാളികൾ വ്യാപകമായി കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് റെയിൽേവ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണം നടത്തുന്നുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപകമായി വിൽപന നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലയിലെ ചില അന്തർ സംസ്ഥാന തൊഴിലാളികൾ ഇതിന്‍റെ കാരിയര്‍മാരായും പ്രവര്‍ത്തിക്കുന്നുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ താനൂർ ഡിവൈ.എസ്.പി വി.വി. ബെന്നി, പരപ്പനങ്ങാടി സി.ഐ കെ.ജെ. ജിനേഷ്, പരപ്പനങ്ങാടി എസ്.ഐ അരുൺ എന്നിവരുടെ നേതൃത്വത്തില്‍ താനൂർ ഡാന്‍സാഫ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

