തദ്ദേശ തെരഞ്ഞെടുപ്പ്; ഒക്ടോബര്‍ 14 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ഒരു വാര്‍ഡിലെ ഒരു ഭാഗത്തുനിന്നും മറ്റൊരു ഭാഗത്തേക്കോ മറ്റൊരു വാര്‍ഡിലേക്കോ മാറുന്നതിനും ഒക്ടോബര്‍ 14 വരെ ഓണ്‍ലൈനായി അപേക്ഷ നൽകാം. സെപ്റ്റംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടിക അടിസ്ഥാനമാക്കി കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. ഇതിനായുള്ള നിർദേശങ്ങൾ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും നൽകാൻ ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി യോഗം ചേര്‍ന്നു.
2025 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായവർക്ക് പേര് ചേര്‍ക്കാം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ https://www.sec.kerala.gov.in/ വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലെ സൈന്‍ ഇന്‍ പേജിലെ സിറ്റിസണ്‍ രജിസ്ട്രേഷന് വഴി പേരും മൊബൈല്‍ നമ്പറും പാസ്വേർഡും നല്കി പ്രൊഫൈല്‍ ഉണ്ടാക്കണം. വിശദ വിവരങ്ങള്‍ വിഡിയോ സഹിതം വെബ്സൈറ്റില്‍ ലഭ്യമാണ്. ആദ്യമായി പേര് ചേർക്കാൻ ഫോം നാല് എന്ന ബട്ടന് സെലക്ട് ചെയ്യണം.
പേര് ഉള്‍പ്പെടുത്തുന്നതിനുള്ള /ഉള്‍പ്പെടുത്തിയതിലുള്ള ആക്ഷേപം അറിയിക്കാൻ ഫോം അഞ്ച് ഉപയോഗിച്ചാണ് അപേക്ഷിക്കേണ്ടത്. നിലവില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വിവരങ്ങള്‍ തിരുത്തുന്നതിന് ഫോം ആറുവഴി അപേക്ഷിക്കണം. തദ്ദേശ സ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ നിന്നും മറ്റൊരു വാര്‍ഡിലേക്ക് മാറുന്നതിനും വാര്‍ഡിലെ ഒരു ഭാഗത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മാറുന്നതിനും ഫോം ഏഴാണ് ഉപയോഗിക്കേണ്ടത്. ഒക്ടോബര്‍ 14 വരെയാണ് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി. ഒക്ടോബര്‍ 25ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഓണ്‍ലൈന്‍ യോഗത്തില്‍ ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍, തദ്ദേശവകുപ്പ് ജോയന്റ് ഡയറക്ടര്‍, വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രവാസികള്‍ക്കും പേര് ചേര്‍ക്കാം
മലപ്പുറം: 2025 ജനുവരി ഒന്നിനോ മുമ്പോ 18 വയസ്സ് പൂര്‍ത്തിയായ, താമസിക്കുന്ന വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിക്കാത്തവർക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമുണ്ടാകും. നടപടി ക്രമങ്ങള്‍ www.sec.kerala.gov.in വെബ്സൈറ്റിലെ സൈന്‍ ഇന്‍ പേജിലെ സിറ്റിസണ്‍ രജിസ്ട്രേഷന് വഴി പേരും മൊബൈല്‍ നമ്പറും പാസ്വേർഡും നല്കി പ്രൊഫൈല്‍ തയാറാക്കണം. ഫോം നാല് എ വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിന്റെ വലതുവശത്ത് മുകള്‍ഭാഗത്തായുള്ള സ്ക്രീന്‍ കാസ്റ്റ് വിഡിയോയിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട രീതി ലഭ്യമാണ്.
അപേക്ഷയുടെ പ്രിന്റ് എടുത്ത് ഒപ്പ് രേഖപ്പെടുത്തി പാസ്പോര്ട്ടില് പരാമര്‍ശിച്ച, കേരളത്തിലെ താമസസ്ഥലം സ്ഥിതി ചെയ്യുന്ന തദ്ദേശ സ്ഥാപനത്തിലെ തെരഞ്ഞെടുപ്പ് രജിസ്ട്രേഷന് ഓഫിസര്‍ക്ക് നേരിട്ട് നല്‍കുകയോ രജിസ്ട്രേഡ് തപാല്‍ വഴി അയച്ചുകൊടുക്കുകയോ വേണം. അപേക്ഷകന്റെ വിസ, ഫോട്ടോ എന്നിവ ചേര്‍ത്ത് പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷക്കൊപ്പം ലഭ്യമാക്കണം. തുടര്‍നടപടി ക്രമങ്ങള്‍ സ്റ്റാറ്റസ് ഓപ്ഷന് വഴി അപേക്ഷകര്‍ക്ക് അറിയാം. ഇത്തരത്തില്‍ പേര് ചേര്‍ക്കുന്ന പ്രവാസികൾക്ക് പോളിങ് സ്റ്റേഷനില്‍ പാസ്പോര്‍ട്ട് കാണിച്ച് വോട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

