Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരൂർ അപകടം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

അ​റ​സ്റ്റി​ലായവർ

കിളിമാനൂർ: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് രേഖപ്പടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നഗരൂർ കല്ലിങ്ങൽ കവലയിൽ ശനിയാഴ്ച രാത്രി അപകടത്തിലാണ് കല്ലിങ്ങൽ കരിക്കകത്തുവീട്ടിൽ സുനിൽ കുമാർ (45) ഇളയമകൻ ശ്രീദേവ് (എട്ട്) എന്നിവർ മരിച്ചത്.

പരിക്കേറ്റ മൂത്ത മകൻ ശ്രീഹരി (15) ചികിത്സയിലാണ്. കെട്ടിട നിർമാണ തൊഴിലാളിയായ പ്രദീപ് രണ്ടുമക്കളുമായി ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ അമിതവേഗത്തിൽ ദിശതെറ്റിവന്ന കാർ നിർത്തിയിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കാറിൽനിന്നും മദ്യക്കുപ്പികളും ആഹാരവും കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nagaroor accident Two arrested
Next Story