Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന്റെ ദുരൂഹ മരണം:...

യുവാവിന്റെ ദുരൂഹ മരണം: രണ്ടുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്റെ ദുരൂഹ മരണം: രണ്ടുപേർ അറസ്റ്റിൽ
cancel

കു​ഴി​ത്തു​റ: ചെ​ങ്ക​വി​ള സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​തു​ലി​ന്റെ (32) ദു​രൂ​ഹ​മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ര​ണ്ടു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ളി​വി​ലു​ള്ള മു​ഖ്യ​പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രെ ക​ണ്ടെ​ത്താ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഉ​ണ്ണാ​മ​ലൈ​ക്ക​ട ആ​ർ.​സി. തെ​രു​വി​ൽ നി​തീ​ഷ് (29), മാ​ങ്ക​ര സ്വ​ദേ​ശി ബെ​ർ​ലി​ൻ ജി​യോ (27) എ​ന്നി​വ​രെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ഴി​ത്തു​റ താ​മ്ര​പ​ർ​ണി​ന​ദി​യി​ലെ ക​ണ്ണ​ക്കോ​ട് ഭാ​ഗ​ത്താ​ണ് ജൂ​ലൈ 31ന് ​അ​ഴു​കി​യ നി​ല​യി​ൽ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തി​യ​ത്. മാ​ർ​ത്താ​ണ്ഡം പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മൂ​ന്ന് ദി​വ​സം മു​മ്പ് മ​ര​ണം സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ലെ ടാ​റ്റൂ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മ​രി​ച്ച​ത് ചെ​ങ്ക​വി​ള സ്വ​ദേ​ശി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ആ​ശാ​രി​പ​ള്ളം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ൽ ത​ല​ക്ക് മാ​ര​ക​മാ​യ മു​റി​വേ​റ്റ​താ​യും ആ​യു​ധം ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച​താ​യും വ്യ​ക്ത​മാ​യി.

സി.​സി.​ടി.​വി കാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ഞ്ചു​പേ​രു​ടെ പ​ങ്ക് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പ്ര​ധാ​ന പ്ര​തി​ക​ളാ​യ ക​ല്ലു​കെ​ട്ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​രും മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​യും ഒ​ളി​വി​ലാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. അ​തു​ലും പ്ര​തി​ക​ളും ചേ​ർ​ന്ന് ആ​ദ്യം കു​ഴി​ത്തു​റ​യി​ലെ ബാ​റി​ൽ മ​ദ്യ​പി​ച്ച​ശേ​ഷം ക​ല്ലു​കെ​ട്ടി​യി​ലെ ഒ​രു​വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. അ​വി​ടെ വെ​ച്ച് കൊ​ല ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ ക​യ​റ്റി ക​ണ്ണ​ക്കോ​ട് റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ൽ​നി​ന്ന് താ​മ്ര​പ​ർ​ണി ന​ദി​യി​ലേ​ക്ക് എ​റി​ഞ്ഞ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. പി​ന്നീ​ട് അ​തു​ലി​ന്റെ കാ​ർ ചി​ത​റാ​ൽ മ​ല​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച ശേ​ഷം ബെ​ർ​ലി​ൻ ജി​യോ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്ന​ത്രെ. ഒ​ളി​വി​ലു​ള്ള മു​ഖ്യ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യാ​ലേ കൊ​ല​പാ​ത​ക​ത്തി​ന്റെ യ​ഥാ​ർ​ഥ കാ​ര​ണം പു​റ​ത്തു​വ​രൂ​വെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTwo arrestedmysterious deathThiruvananthapuram
News Summary - Mysterious death of young man: Two arrested
Next Story