Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൈലപ്രയിലെ...

മൈലപ്രയിലെ വ്യാപാരിയുടെ വധം; പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെടുത്തു

text_fields
bookmark_border
മൈലപ്രയിലെ വ്യാപാരിയുടെ വധം; പൊട്ടിച്ചെടുത്ത സ്വർണമാല കണ്ടെടുത്തു
cancel

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ൽ ക​ട​യി​ൽ കൊ​ല​ചെ​യ്യ​പ്പെ​ട്ട വ്യാ​പാ​രി പു​തു​വ​ൽ സ്​​റ്റോ​ഴ്​​സ്​ ഉ​ട​മ ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യു​ടെ (73) ക​ഴു​ത്തി​ൽ​നി​ന്ന് പ്ര​തി​ക​ൾ പൊ​ട്ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​മാ​ല ക​ണ്ടെ​ത്തി. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ആ​ഭ​ര​ണ ശാ​ല​യി​ൽ​നി​ന്ന് 57 ഗ്രാം ​സ്വ​ർ​ണം ഞാ​യ​റാ​ഴ്ച​യാ​ണ്​ ക​ണ്ടെ​ടു​ത്ത​ത്.

പ്ര​തി പ​ത്ത​നം​തി​ട്ട വ​ല​ഞ്ചു​ഴി ജ​മീ​ല മ​ൻ​സി​ലി​ൽ നി​യാ​സു​മാ​യി ന​ട‌​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് 2.33ല​ക്ഷം രൂ​പ​യും ല​ഭി​ച്ചു. ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ പ്ര​തി​ക​ൾ വീ​തി​ച്ചെ​ടു​ത്തു.

തെ​ളി​വെ​ടു​പ്പി​നാ​യി നി​യാ​സി​നെ​യും ത​മി​ഴ്​​നാ​ട്ടു​കാ​രാ​യ മു​രു​ക​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രെയും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മ​ജി​സ്ട്രേ​റ്റി​ന്‍റെ വീ​ട്ടി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ അ​പേ​ക്ഷ ന​ൽ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. മ​റ്റൊ​രു പ്ര​തി തെ​ങ്കാ​ശ്ശി മു​ത്തു​കു​മാ​ർ (ഡോ​ൺ) ഒ​ളി​വി​ലാ​ണ്.

മൈ​ല​പ്ര പു​തു​വേ​ലി​ൽ സ്വ​ദേ​ശി ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യെ (73) ഡി​സം​ബ​ർ 30നാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ്ര​തി​ക​ളെ ത​മി​ഴ്നാ​ട്​ തെ​ങ്കാ​ശ്ശി അ​യ്യാ​പു​ര​ത്തു​നി​ന്നും മ​റ്റ്​ ര​ണ്ടു​​​പേ​രെ പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്നു​മാ​ണ്​ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹാ​ർ​ഡ് ഡി​സ്ക്?

ക​ട​യി​ലെ സി.​സി ടി.​വി കാ​മ​റ​യു​ടെ ഹാ​ർ​ഡ് ഡി​സ്ക് പ്ര​തി​ക​ൾ ക​വ​ർ​ച്ച ചെ​യ്തി​രു​ന്നു. ഇ​ത് പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഇ​ല്ലാ​താ​യ​തോ​ടെ ക​ട​യു​ടെ പ​രി​സ​ര​ത്തെ​യും ന​ഗ​ര​ത്തി​ലെ​യും നി​ര​വ​ധി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു. അ​ങ്ങ​നെ​യാ​ണ് സം​ശ​യി​ക്ക​ത്ത​ക്ക സ​മ​യ​ത്ത് ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യു​ടെ ക​ട​യു​ടെ മു​ന്നി​ൽ ഓ​ട്ടോ​റി​ക്ഷ എ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. ഓ​ട്ടോ​റി​ക്ഷ​യു​ടെ ന​മ്പ​ർ കേ​ന്ദ്രീ​ക​രി​ച്ചാ​യി പി​ന്നീ​ടു​ള്ള അ​ന്വേ​ഷ​ണം. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ച ഓ​ട്ടോ​റി​ക്ഷ പ​ത്ത​നം​തി​ട്ട അ​ബാ​ൻ ട​വ​ർ പാ​ർ​ക്കി​ങ്​ ഏ​രി​യ​യി​ൽ​നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​യ​ർ വാ​ങ്ങാ​നെ​ത്തി, ക​ഴു​ത്തി​ൽ കു​രു​ക്കു​മു​റു​ക്കി

ന​വം​ബ​ർ അ​വ​സാ​ന​മാ​ണ് ഹ​രീ​ബ് മൈ​ല​പ്ര​യി​ലെ ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യു​ടെ ക​ട​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​ത്. സ്വ​ർ​ണ മാ​ല​യും പോ​ക്ക​റ്റി​ൽ സൂ​ക്ഷി​ക്കാ​റു​ണ്ടാ​യി​രു​ന്ന പ​ണ​വും ഹ​രീ​ബ്​ ശ്ര​ദ്ധി​ച്ചി​രു​ന്നു. ത​നി​ച്ച് കൃ​ത്യം ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മു​രു​ക​നോ​ട് സ​ഹാ​യം ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​നും സു​ബ്ര​ഹ്മ​ണ്യ​നും മു​ത്തു​കു​മാ​ര​നും ക​യ​ർ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്ക് ക​യ​റി.

ക​യ​ർ നോ​ക്കു​ന്ന​തി​നി​ടെ ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യെ മു​രു​ക​ൻ ത​ള്ളി​യി​ടു​ക​യും വാ​യി​ൽ തു​ണി തി​രു​കു​ക​യും ക​ഴു​ത്തി​ൽ കു​രു​ക്കി​ടു​ക​യും ചെ​യ്തു. ശേ​ഷം മേ​ശ​വ​ലി​പ്പി​ലെ സ്വ​ർ​ണ​വും പോ​ക്ക​റ്റി​ലെ 10,000 രൂ​പ​യും സ്വ​ർ​ണ​മാ​ല​യും ക​വ​ർ​ന്നു. ഇ​തി​നി​ടെ ജോ​ർ​ജ് കൊ​ല്ല​പ്പെ​ട്ടു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ള്‍ അ​ന്നു​ത​ന്നെ ത​മി​ഴ്നാ​ട്ടി​ലേ​ക്കു ക​ട​ന്നു. ഹ​രീ​ബി​ന്റെ ബ​ന്ധു നി​യാ​സി​നെ മാ​ല വി​ൽ​ക്കാ​ൻ ഏ​ൽ​പി​ച്ചു. ന​ഗ​ര​ത്തി​ലെ സ്വ​ർ​ണ​ക്ക​ട​യി​ൽ മാ​ല വി​റ്റ് 2.33 ല​ക്ഷം കൈ​ക്ക​ലാ​ക്കി.

പ്രതികൾ കൊ​ടും ക്രി​മി​ന​ലു​ക​ള്‍

അ​റ​സ്റ്റി​ലാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ കൊ​ടും​ക്രി​മി​ന​ലു​ക​ള്‍. നി​ര​വ​ധി കൊ​ല​ക്കേ​സി​ല​ട​ക്കം പ്ര​തി​ക​ളാ​ണ് അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രും ഒ​ളി​വി​ൽ ക​ഴി​യു​ന്ന മ​റ്റൊ​രു പ്ര​തി​യും. 1996ല്‍ ​കു​റ്റാ​ല​ത്ത് വി​ദേ​ശ ദ​മ്പ​തി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​ണ് ഒ​ന്നാം പ്ര​തി മു​രു​ക​ൻ.

വി​ദേ​ശ ദ​മ്പ​തി​ക​ളി​ൽ ഭ​ർ​ത്താ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭാ​ര്യ​യെ ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​റ്റ് ര​ണ്ടു പ്ര​തി​ക​ളു​ടെ പേ​രി​ലും ഇ​രു​പ​തോ​ളം കേ​സു​ണ്ട്​. ഹ​രീ​ബ് ത​മി​ഴ്നാ​ട് പാ​ള​യം​കോ​ട്ട ജ​യി​ലി​ൽ ക​ഴി​യു​മ്പോ​ഴാ​ണ് മു​ഖ്യ​പ്ര​തി മു​രു​ക​നു​മാ​യി പ​രി​ച​യ​ത്തി​ലാ​വു​ന്ന​ത്. ജോ​ർ​ജി​ന്‍റെ ക​ട​യി​ൽ എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ്​ മു​രു​ക​നു​മാ​യി സം​സാ​രി​ച്ച്​ മോ​ഷ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mylapra Murder case
News Summary - Mylapra Murder case
Next Story