Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightമൈലപ്ര ജോർജ് ഉണ്ണൂണ്ണി...

മൈലപ്ര ജോർജ് ഉണ്ണൂണ്ണി വധം; സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

text_fields
bookmark_border
Mylapra George Ununni murder
cancel
camera_alt

ഹ​രീ​ബ്, മു​രു​ക​ൻ, മു​ത്തു​കു​മാ​ർ, നി​യാ​സ് അ​മ​ൻ, ബ​ബി​ലു

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഡി​സം​ബ​റി​ൽ വ്യാ​പാ​രി​യാ​യ ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല കോ​ട​തി​യി​ലെ ന​വി​ൻ എം. ​ഈ​ശോ​യെ നി​യ​മി​ച്ചു.

കൊ​ല്ല​പ്പെ​ട്ട ജോ​ർ​ജ് ഉ​ണ്ണൂ​ണ്ണി​യു​ടെ വീ​ട്ടു​കാ​ർ ന​ൽ​കി​യ അ​പേ​ക്ഷ​യെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ നി​യ​മി​ച്ച​ത്. മൈ​ല​പ്ര​യി​ലെ പു​തു​വേ​ലി​ൽ സ്​​റ്റോ​ഴ്​​സ്​ ഉ​ട​മ​യെ​യും വ്യാ​പാ​രി​യു​മാ​യ ജോ​ർ​ജി​നെ അ​ഞ്ചം​ഗ​സം​ഘം ക​ട​യി​ൽ അ​തി​​ക്ര​മി​ച്ച്​ ക​ട​ന്ന്​ കൊ​ല​പ്പെ​ടു​ത്തി സ്വ​ർ​ണ്ണ​വും പ​ണ​വും ക​വ​ർ​ന്ന​ശേ​ഷം ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ളെ​യും ഒ​രാ​ഴ്ച​ക്ക​കം ത​ന്നെ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ക​വ​ർ​ച്ച ചെ​യ്ത സ്വ​ർ​ണ്ണം വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച നാ​ലാം പ്ര​തി നി​യാ​സ് അ​മാ​ന് കോ​ട​തി ജാ​മ്യം ന​ൽ​കി​യി​രു​ന്നു. മ​റ്റു പ്ര​തി​ക​ൾ ഇ​പ്പോ​ഴും ജ​യി​ലി​ലാ​ണ്. പ​ല​ത​വ​ണ ജാ​മ്യ​ത്തി​ന് ശ്ര​മി​ച്ചെ​ങ്കി​ലും കോ​ട​തി ജാ​മ്യം നി​ര​സി​ച്ചു. ഒ​ന്നാം പ്ര​തി ‘ക്വാ​ർ​ട്ട​ർ’ എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഹ​രീ​ബ്, നാ​ലാം പ്ര​തി നി​യാ​സ് അ​മാ​ൻ എ​ന്നി​വ​ർ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​ണ്. മ​റ്റു മൂ​ന്ന് പ്ര​തി​ക​ളാ​യ മു​രു​ക​ൻ, മു​ത്തു​കു​മാ​ർ, ബ​ബി​ലു എ​ന്നി​വ​ർ ത​മി​ഴ്നാ​ട്ടു​കാ​രാ​ണ്. മൂ​വ​രും നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.

ഒ​ന്നാം​പ്ര​തി​യും ര​ണ്ടാം​പ്ര​തി​യു​മാ​യു​ള്ള പ​രി​ച​യ​മാ​ണ് മ​റ്റു പ്ര​തി​ക​ളു​മാ​യി ചേ​ർ​ന്ന് കു​റ്റ​കൃ​ത്യം ന​ട​ത്താ​ൻ ഇ​ട​യാ​ക്കി​യ​ത്. പ​ത്ത​നം​തി​ട്ട പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ജി​ബു ജോ​ണാ​ണ്​ ​പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്​. തു​ട​ർ​ന്ന്, ഇ​ൻ​സ്പെ​ക്ട​ർ ര​ഗീ​ഷ് കു​മാ​ർ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തി​രി​ച്ച​റി​യ​ൽ ന​ട​ത്തു​ന്ന​തി​നാ​യി മു​ഖം​മൂ​ടി അ​ണി​യി​ച്ചാ​ണ് പ്ര​തി​ക​ളു​ടെ തെ​ളി​വെ​ടു​പ്പും മ​റ്റും ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Special prosecutorMylapra George Ununni murder
News Summary - Mylapra George Ununni murder; A special prosecutor was appointed
Next Story