മുട്ടത്തറ സന്തോഷ് വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
text_fieldsബിനു
തിരുവനന്തപുരം: മുട്ടത്തറ സ്വദേശി സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 30,000 പിഴയും. പൂന്തുറ മാണിക്കവിളാകം പള്ളിമുക്ക് ആറ്റരികത്ത് വീട്ടിൽ ബിനു (37) വിനാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം അധിക തടവും അനുഭവിക്കണം. തിരുവനന്തപുരം ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെ.പി. അനിൽ കുമാറിന്റേതാണ് ഉത്തരവ്.
2016 ആഗ്സ്റ്റ് 30ന് രാത്രി 10.30 നാണ് സംഭവം. ശീട്ടുകളിയിൽ ബിനു തോറ്റതിലെ വിരോധമാണ് വാക്കുതർക്കത്തിലേക്കും കൊലയിലേക്കും നയിച്ചതെന്നാണ് പ്രോസിക്യൂഷൻ കേസ്. 14 സാക്ഷികളെയും 21 രേഖകളും 16 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ റെക്സ് ഡി.ജി അഭിഭാഷകരായ രഞ്ജു, ഇനില, ഗോപിക എന്നിവർ ഹാജരായി.

