Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ പൊലീസ് സ്റ്റേഷന് മുന്നിൽ മുസ്‍ലിം യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി

text_fields
bookmark_border
Muslim Man Killed Outside Police Station
cancel

ജയ്‌പൂർ: രാജസ്ഥാനിൽ പൊലീസ് സ്റ്റേഷന് മുമ്പിൽ വെച്ച് മുസ്‍ലിം യുവാവിനെ ക്രൂരമായി തലക്കടിച്ച് കൊലപ്പെടുത്തി. 40 വയസ്സുകാരനായ സെയ്കുൻ ഖാൻ എന്ന യുവാവാണ് അക്രമികളുടെ ക്രൂരതക്ക് ഇരയായത്. പൊലീസ് സ്റ്റേഷന് തൊട്ടുമുമ്പിൽ വെച്ച് അക്രമകാരികൾ ഇയാളെ വളയുകയും കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

കൊല്ലപ്പെട്ട സെയ്കുന് പ്രദേശത്ത് ആരുമായും വ്യക്തിപരമായ ശത്രുതയോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്ന് സഹോദരൻ ഇർഷാദ് ഖാൻ വ്യക്തമാക്കി. താടിയും മുസ്‍ലിം തൊപ്പിയും ധരിച്ചിരുന്നതിനാൽ, മുസ്‍ലിം ആണെന്ന് തിരിച്ചറിഞ്ഞു അക്രമികൾ ഇയാളെ ലക്ഷ്യം വെച്ചതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. വംശീയ വിദ്വേഷമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ സംശയം.

ബരോഡ മേവ് പൊലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ വെച്ചാണ് ഈ ക്രൂരത നടന്നത്. ആക്രമണം നടക്കുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നിട്ടും അവർ ഇടപെടാനോ സെയ്കുനെ രക്ഷിക്കാനോ ശ്രമിച്ചില്ലെന്ന് പ്രദേശവാസികളും ഗുരുതരമായ ആരോപണം ഉന്നയിക്കുന്നു.

പ്രതിയെന്നു സംശയിക്കപ്പെടുന്ന വ്യക്തിയെ സംഭവദിവസം പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവച്ചിരിക്കുകയായിരുന്നു. എന്നാൽ പിന്നീട് ഇയാളെ പൊലീസ് വിട്ടയച്ചു. സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങുന്ന സമയത്ത് താൻ ഒരാളെ കൊല്ലാൻ പോവുകയാണെന്ന് ഇയാൾ വിളിച്ചു പറഞ്ഞിരുന്നതായി ദൃക്‌സാക്ഷികൾ ആരോപിക്കുന്നു.

സംസ്ഥാനത്ത് ക്രമസമാധാന നില പൂർണമായും തകർന്നുവെന്നതിന്റെ തെളിവാണ് പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന ഈ ആസൂത്രിത കൊലപാതകമെന്ന് പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാണിച്ചു. പൊലീസ് സ്റ്റേഷന്റെ തൊട്ടടുത്ത് വെച്ച് ഇത്തരമൊരു അതിക്രമം നടന്നിട്ടും പ്രതികളെ തടയാൻ പൊലീസിന് സാധിക്കാത്തതിൽ ജനങ്ങൾക്കിടയിൽ കടുത്ത രോഷം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muslim Man Killed Outside Police Station
Next Story