Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ

text_fields
bookmark_border
തൃശൂർ ടൗണിനെ ഞെട്ടിച്ച മാർത്ത കൊലക്കേസ് പ്രതിയാണ് കുടുങ്ങിയത്
കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പിടിയിൽ
cancel

തൃശൂർ: കൊലക്കേസ് പ്രതി 30 വർഷത്തിന് ശേഷം പൊലീസിന്റെ അന്വേഷണത്തിൽ പിടിയിലായി. 1995ൽ തൃശൂർ ടൗണിനെ ഞെട്ടിച്ച കൊലപാതകമായിരുന്നു മാർത്ത കൊലക്കേസ്. ചെറുപ്പക്കാരയ രണ്ട് യുവാക്കൾ സ്വർണം അപഹാരിക്കുന്നതിനായി നടത്തിയ ക്രൂരമായ കൊലപാതകത്തിൽ ചാലക്കുടി സ്വദേശി പ്രസാദ് (19), ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാർ (18) എന്നിവരായിരുന്നു പ്രതികൾ. അന്ന് പിടിയിലായ പ്രതികളിൽ കൃഷ്ണകുമാർ ഉടൻ ജാമ്യത്തിലറങ്ങി ഒളിവിൽ പോകുകയായിരുന്നു.

30 വർഷത്തോളമായി കോടതി ഇയാൾക്ക് ലോങ് പെന്റിങ് വാറന്റ് പുറപ്പെടുവിച്ചിട്ട്. പൊലീസ് കാലങ്ങളായി കൃഷ്ണകുമാറിനെ അന്വേഷിക്കുന്നുണ്ടെങ്കിലും ഇയാളുടെ വിവരം ലഭ്യമല്ലായിരുന്നു. കോടതിയിൽ വിചാരണ ആരംഭിച്ചെങ്കിലും കൃഷ്ണകുമാറിനെ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. തൃശൂർ മേഖല ഡി.ഐ.ജിയുടെ നിർദേശപ്രകാരം സിറ്റി പൊലീസ് കമീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശൂർ എ.സി.പി രാജേഷ്, ഈസ്റ്റ്‌ സി.ഐ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്പെഷൽ ടീം രൂപീകരിക്കുകയായിരുന്നു.

തുടരന്വേഷണത്തിൽ ഇയാൾ പേരിൽ മാറ്റം വരുത്തി ഉത്തർപ്രദേശിലെ മീററ്റിൽ ഒളിവിൽ കഴിയുന്നതായി അറിവ് കിട്ടി. തുടർന്ന് ടീം മീററ്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു. അന്വേഷണത്തിൽ ഇയാൾ 15 കൊല്ലം മുമ്പ് മീററ്റിൽ വെച്ച് കൊല്ലംകാരിയായ യുവതിയെ വിവാഹം കഴിച്ച് നാട്ടിലേക്ക് പോയതായി അറിഞ്ഞു. കൊല്ലം കുണ്ടറയിൽ 15 കൊല്ലമായി വിവാഹം കഴിച്ചു കുട്ടികളുമായി വ്യാജ മേൽവിലാസത്തിൽ കഴിയുകയാണെന്നും അറിഞ്ഞു. കൊല്ലത്തു വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന ഇയാളെ പൊലീസ് തന്ത്രപൂർവം പിടികൂടി. 2025 ഒക്ടോബറിലും പൊലീസ് ഇയാളെ തേടി മീററ്റിൽ പോയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Murder suspect arrested after 30 years
Next Story