Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാവിന്റെ കൊല:...

യുവാവിന്റെ കൊല: മൂന്നുപേർ അറസ്റ്റിൽ

text_fields
bookmark_border
യുവാവിന്റെ കൊല: മൂന്നുപേർ അറസ്റ്റിൽ
cancel

മംഗളൂരു: ഗുരുവായനക്കെരെക്ക് സമീപം യുവാവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബണ്ട്വാൾ താലൂക്കിലെ പെർണെ നിവാസി യതീഷ് ഗൗഡയാണ് (32) കൊല്ലപ്പെട്ടത്. ബെൽത്തങ്ങാടി താലൂക്കിലെ മിത്തബഗിലു സ്വദേശി യു. യശോധര (35), കടബയിലെ ചാർവാക സ്വദേശി സി. മോഹൻ (30), പടങ്ങാടി സ്വദേശി സി. ഇബ്രാഹിം (54) എന്നിവരാണ് പ്രതികൾ.

യതീഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് ആലടികൊട്ടിഗെയിലെ ശ്രീദേവി കോംപ്ലക്‌സിന്റെ പരിസരത്ത് കണ്ടെത്തിയത്. സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബെൽത്തങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനിടെ, പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. കൊലപാതകത്തിന്റെ തെളിവുകൾ ദൃശ്യങ്ങളിൽ കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsArrestmetro newsMurder Case
News Summary - Murder of young man: Three arrested
Next Story