Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവ്യാപാരിയുടെ കൊലപാതകം;...

വ്യാപാരിയുടെ കൊലപാതകം; കൈകാലുകൾ പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം

text_fields
bookmark_border
വ്യാപാരിയുടെ കൊലപാതകം; കൈകാലുകൾ പ്ലാസ്റ്റിക് കയർ കൊണ്ട് വരിഞ്ഞുമുറുക്കി കെട്ടി വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം
cancel
camera_alt

1. മൈ​ല​പ്ര​യി​ല്‍ വ്യാ​പാ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ ക​ട​യി​ൽ ജി​ല്ല പോ​ലി​സ് മേ​ധാ​വി വി. ​അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 2. ക​ട​ക്ക്​ സ​മീ​പം ത​ടി​ച്ചു​കൂ​ടി​യ നാ​ട്ടു​കാ​ര്‍, ഇൻസൈറ്റിൽ ജോ​ർ​ജ്​ ഉ​ണ്ണൂ​ണ്ണി​

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര പോ​സ്റ്റ്​ ഓ​ഫി​സ്​ പ​ടി​ക്ക​ൽ വ്യാ​പാ​രി​യെ സ്വ​ന്തം ക​ട​ക്കു​ള്ളി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ​ക​ണ്ടെ​ത്തി. ​സ്​​റ്റേ​ഷ​ന​റി​ക്ക​ട ന​ട​ത്തി​യി​രു​ന്ന പു​തു​വേ​ലി​ൽ ജോ​ർ​ജ്​ ഉ​ണ്ണൂ​ണ്ണി​യാ​ണ്​ (73) മ​രി​ച്ച​ത്. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ എ​ത്തി​യ​വ​രാ​ണ്​ ​ക​ട​യു​ടെ ഉ​ള്ളി​ലെ മു​റി​യി​ൽ ഇ​ദ്ദേ​ഹ​ത്തെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്.

മൈ​ല​പ്ര പോ​സ്റ്റ്​ ഓ​ഫി​സി​നോ​ട്​ ചേ​ർ​ന്ന ര​ണ്ടു​മു​റി ക​ട​യി​ൽ കൈ​കാ​ലു​ക​ൾ പ്ലാ​സ്റ്റി​ക്​ ക​യ​ർ ഉ​പ​യോ​ഗി​ച്ച്​ വ​രി​ഞ്ഞു​മു​റു​ക്കി കെ​ട്ടി വാ​യി​ൽ തു​ണി തി​രു​കി​യ നി​ല​യി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ട​യി​ലെ സി.​സി ടി.​വി കാ​മ​റ​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ട്. കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ​ഡി​സ്ക്​ ഭാ​ഗ​വും എ​ടു​ത്തു​കൊ​ണ്ടു​പോ​യി. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങാ​ൻ വ​ന്ന​യാ​ൾ ഇ​ദ്ദേ​ഹ​ത്തെ കാ​ണാ​ത്ത​തി​നാ​ൽ ഉ​ള്ളി​ലേ​ക്ക്​ ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. ഉ​ട​ൻ സ​മീ​പ​ത്തു​ള്ള​വ​രെ കൂ​ട്ടി പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

ഡോ. ​എ​ത്തി മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. അ​ടു​ത്ത വീ​ടു​ക​ളി​ലെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ്​ പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ​ഫോ​റ​ൻ​സി​ക്​-​വി​ര​ല​ട​യാ​ള വി​ദ​ഗ്​​​ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി. ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച്​ മൃ​ത​ദേ​ഹം പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റു​മെ​ന്ന്​ പ​ത്ത​നം​തി​ട്ട പൊ​ലീ​സ്​ അ​റി​യി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ ജോ​ർ​ജ്. മ​ക്ക​ൾ: ഷാ​ജി ജോ​ർ​ജ്, സു​രേ​ഷ് ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: ആ​ശ ഷാ​ജി, ഷേ​ർ​ളി സു​രേ​ഷ്.

ഇതിനിടെ, വ്യാപാരിയുടെ കൊലപാതകത്തിൽ ഏറെ ദുരൂഹതയുള്ള സാഹചര്യത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രുപീകരിച്ചിരിക്കയാണ്. പത്തനംതിട്ട എസ്.പി വി. അജിത്തിനാണ് അന്വേഷണത്തി​െൻറ മേൽനോട്ടം. രണ്ട് ഡി.വൈ.എസ്.പി മാർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsmerchantmurder case
News Summary - Murder of the Merchant; Special Investigation Team
Next Story