സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പ്രതി 21 വര്‍ഷത്തിന് ശേഷം പിടിയില്‍
text_fieldsനൗഫല്‍
കൂറ്റനാട്: സി.പി.എം മണ്ണാരപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം കപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി അംഗവുമായിരുന്ന ഇബ്രാഹിമിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇബ്രാഹിമിന്റെ അയല്‍വാസി കപ്പൂര്‍ മണ്ണാരപറമ്പ് മഠത്തിരുത്തിഞ്ഞാലിൽ നൗഫലാണ് 21 വർഷങ്ങൾക്ക് ശേഷം പിടിയിലായത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിക്കെതിരെ ചാലിശ്ശേരി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്തായിരുന്ന പ്രതി ഇടക്കിടെ നാട്ടില്‍ വരാറുള്ളതായി പറയുന്നു. കഴിഞ്ഞദിവസം നാട്ടിലെത്തി തിരിച്ച് വിദേശത്തേക്ക് മടങ്ങവേവെയാണ് അറസ്റ്റ്. ഇയാളുടെ സഹോദരനും കേസിലെ ഒന്നാംപ്രതിയുമായ നവാസിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. മറ്റൊരു പ്രതിയെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.2005 മാർച്ച് 13നായിരുന്നു സംഭവം. പ്രതികളും കൊല്ലപ്പെട്ട ഇബ്രാഹിമും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. തുടര്‍ന്ന് പടിഞ്ഞാറങ്ങാടി വേങ്ങശേരി ഉത്സവത്തിന് പോകുകയായിരുന്ന ഇബ്രാഹിമിനെ വഴിയില്‍ തടഞ്ഞ് നിർത്തി കൊലപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

