Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightതമിഴ്നാട് സ്വദേശിയുടെ...

തമിഴ്നാട് സ്വദേശിയുടെ കൊലപാതകം: പ്രതി അറസ്റ്റിൽ

text_fields
bookmark_border
thankkarasu
cancel
camera_alt

അ​റ​സ്റ്റി​ലാ​യ ത​ങ്ക​ര​ശ്

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ട​വ​ന്ത്ര​യി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി ന​ട​രാ​ജ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. ത​മി​ഴ്നാ​ട് ക​രൂ​ർ ക​പ്ര​പ്പെ​ട്ടി സ്വ​ദേ​ശി ത​ങ്ക​ര​ശ് ആ​ണ് പി​ടി​യി​ലാ​യ​ത്. ന​ട​രാ​ജ​നോ​ടു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​ക്ക് കാ​ര​ണ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം. ക​ട​വ​ന്ത്ര ജ​ങ്ഷ​നി​ലെ ഫു​ട്പാ​ത്തി​ൽ ന​ട​രാ​ജ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ദൃ​ക്സാ​ക്ഷി​ക​ളി​ല്ലാ​തി​രു​ന്ന സം​ഭ​വ​ത്തി​ൽ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പ​ത്തു​നി​ന്ന് ത​ങ്ക​ര​ശ്​ ന​ട​ന്നു പോ​കു​ന്ന​തി​ന്റെ സി.​സി​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കാ​തെ ക​ട​വ​രാ​ന്ത​ക​ളി​ലും മ​റ്റും കി​ട​ന്നി​രു​ന്ന പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പൊ​ലീ​സ് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ക​ട​വ​രാ​ന്ത​ക​ൾ, ബാ​റു​ക​ൾ, റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ചോ​റ്റാ​നി​ക്ക​ര​യി​ൽ​നി​ന്നും പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murder CasesTamil Nadu Native
News Summary - Murder of a Tamil Nadu native: Defendant arrested
Next Story