പത്രം ഏജന്‍റിന്‍റെ കൊലപാതകം: പ്രതി അറസ്റ്റിൽ
text_fieldsഅനിൽകുമാർ
അടൂർ: വാട്സ്ആപ് ഗ്രൂപ്പിലെ തർക്കത്തെതുടർന്നുണ്ടായ സംഘർഷത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പത്ര ഏജൻറ് മരിച്ച സംഭവത്തിൽ സ്ഥലവാസി അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ അനീഷ്ഭവനിൽ അനിൽകുമാറിനെയാണ് (44) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 27ന് രാത്രിയിലാണ് വാട്സ്ആപ് ഗ്രൂപ്പിലെ തർക്കവുമായി ബന്ധപ്പെട്ട് മാരൂർ രൺജിത്ത് ഭവനിൽ രൺജിത്തിന് (43) പരിക്കേറ്റത്.
സംഭവത്തിൽ രൺജിത്തിന്‍റെ ഭാര്യ സജിനി പൊലീസിന് നൽകിയ മൊഴിപ്രകാരം അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. രൺജിത് ഉൾപ്പെടുന്ന സമൂഹമാധ്യമ കൂട്ടായ്മയിലെ വ്യക്തിപരമായ ആക്ഷേപങ്ങൾ സംബന്ധിച്ച പ്രശ്നങ്ങളെത്തുടർന്നുണ്ടായ സംഘർഷത്തിലാണ് ഭർത്താവിന് പരിക്കേറ്റതെന്നാണ് സജിനി നൽകിയ മൊഴി. അന്വേഷണത്തിൽ അനിൽ കുമാറും രൺജിത്തും തമ്മിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്‍റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് അനിൽകുമാറിനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

