ചെന്നൈയില്‍ മലയാളി ദമ്പതികളുടെ കൊല: ഒരാള്‍ പിടിയില്‍
text_fieldsചെന്നൈ: മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാൾ പിടിയില്‍. ചെന്നൈ ആവടി മുത്താപുതുപേൈട്ട മിട്ടനമല്ലി തേവർ നഗറിൽ താമസിക്കുന്ന പത്തനംതിട്ട എരുമേലി സ്വദേശികളായ വിമുക്തഭടനും സിദ്ധ ഡോക്ടറുമായ ശിവൻ നായര്‍ (72), കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയായിരുന്ന ഭാര്യ പ്രസന്ന കുമാരി (62) എന്നിവരാണ് കൊല്ലപ്പെട്ടത്.
രാജസ്ഥാൻ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് കൊലപാതകം നടന്നത്. പ്രതിയുടെ മൊബൈല്‍ ഫോൺ സംഭവസ്ഥലത്ത് നഷ്ടപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. മോഷണശ്രമത്തിനിടെയാകാം കൊല നടന്നതെന്നാണ് പൊലീസ് നിഗമനം.
സിദ്ധ ഡോക്ടറായ ശിവൻ നായര്‍ വീട്ടില്‍ ക്ലിനിക്ക് നടത്തിയിരുന്നു. ഇവിടെ ചികിത്സക്കെന്ന വ്യാജേന എത്തിയവരാണ് കൊല നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ മഹേഷ് ചെന്നൈയിലെ ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

