വാക്കുതർക്കത്തിനിടെ കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
text_fieldsതൈക്കാട് അലൻ എന്ന വിദ്യാർഥഇയെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജിൻ ( ടീ ഷർട്ട് ) കിരൺ എന്നിവരെ സംഭവസ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
തിരുവനന്തപുരം: ഫുട്ബാൾ മത്സരത്തെ ചൊല്ലിയുള്ള വാക്കുതർക്കം പരിഹരിക്കാനെത്തിയ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളുമായി തെളിവെടുപ്പ് നടത്തി. ജഗതി ടി.സി 16/993 ൽ അജിൻ എന്ന ജോബി (27), ജഗതി ടി.സി 16/5 ൽ കിരൺ (26) എന്നിവരെയാണ് സംഭവസ്ഥലത്തും ഒളിവിൽ കഴിഞ്ഞിടത്തും എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രതികളായ ഏഴുപേരെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
കൊലപാതകത്തിൽ മുഖ്യ ആസൂത്രകനായ തൈക്കാട് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിക്കായി കസ്റ്റഡി അപേക്ഷ നൽകും. ജഗതി സ്വദേശിയായ പതിനാറുകാരൻ പൂജപ്പുര ഒബ്സർവേഷൻ ഹോമിലാണ്. തിങ്കളാഴ്ചയാണ് തമ്പാനൂർ അരിസ്റ്റോ ജങ്ഷന്‍ തോപ്പില്‍ ഡി 47 ല്‍ അലനെ (18) അജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുത്തികൊലപ്പെടുത്തിയത്. മോഡൽ സ്കൂളിലെ ബി.എഡ് കോളജ് ഗ്രൗണ്ടിൽ ഒരുമാസം മുമ്പ് നടന്ന ഫുട്‌ബാൾ മത്സരത്തിലുണ്ടായ തര്‍ക്കത്തിന്‍റെ തുടർച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

