യുവാവിനെ വെടിവെച്ച് കൊന്ന സംഭവം; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 1,85,000 രൂപ പിഴയും
text_fieldsപ്രതി ഷാര്‍ലി
കല്പറ്റ: അതിര്‍ത്തി തര്‍ക്കത്തിലുള്ള വിരോധത്തില്‍ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തുകയും മറ്റൊരാളെ വെടിവെച്ച് ഗുരുതര പരിക്കേൽപിക്കുകയും ചെയ്ത കേസില്‍ വിവിധ വകുപ്പുകളിലായി പ്രതിക്ക് ഇരട്ട ജീവപര്യന്തവും 1,85,000 രൂപ പിഴയും വിധിച്ചു. പുല്പള്ളി പാടിച്ചിറ അമരക്കുനി പുളിക്കല്‍ വീട്ടില്‍ പി.എസ്. ഷാര്ലിയെയാണ് (48) അഡി. ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.
2019 മേയ് 24ന് രാത്രിയാണ് സംഭവം. കന്നാരംപുഴ എന്ന സ്ഥലത്ത് വീടിന് മുന്നിലെ റോഡില്‍ വെച്ച് നിഥിന് പത്മനാണ് (32) ഷാര്‍ലിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇവര്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം പതിവായിരുന്നു.
ഇതിലുള്ള വിരോധത്തിലാണ് ലൈസൻസില്ലാത്ത നാടൻ തോക്കുകൊണ്ട് കൊലപ്പെടുത്തിയത്. നിഥിന്റെ ബന്ധു കിഷോറിനെയും ഇയാള്‍ വെടിവെച്ച് ഗുരുതര പരിക്കേൽപിച്ചിരുന്നു. അന്നത്തെ പുൽപള്ളി സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇ.പി. സുരേഷനാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയത്.
ശേഷം ഇൻസ്പെക്ടർ എസ്.എച്ച്.ഒ സുധീർ കല്ലൻ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

