Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightജയിലിൽ നിന്നിറങ്ങിയ...

ജയിലിൽ നിന്നിറങ്ങിയ കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു

text_fields
bookmark_border
aneesh 1821
cancel

തിരുവനന്തപുരം: കാപ്പ നിയമപ്രകാരം ജയിലിലടച്ച കുപ്രസിദ്ധ ഗുണ്ടയെ പുറത്തിറങ്ങിയതിന് പിന്നാലെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഒരു കൊലപാതകക്കേസിലും നാല് വധശ്രമക്കേസിലും ചില കവർച്ചാ കേസുകളിലും പ്രതിയായ കാക്ക അനീഷ് എന്ന അനീഷാണ് കൊല്ലപ്പെട്ടത്. നരുവാമൂട് ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ.

ഹോളോബ്രിക്സ് നിർമാണശാലയിൽ തങ്ങുകയായിരുന്ന അനീഷിനെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം. കാട്ടാക്കട ഡിവൈ.എസ്‍.പി സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സ്ഥിതിഗതികൾ പരിശോധിച്ച് വരികയാണ്. കൊലക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Show Full Article
TAGS:crime news 
News Summary - murder case culprit hacked to death in Thiruvananthapuram jail
Next Story