Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ചതിന് കൊലപാതക കേസ് പ്രതി പിടിയിൽ

text_fields
bookmark_border
ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ചതിന് കൊലപാതക കേസ് പ്രതി പിടിയിൽ
cancel

കളമശ്ശേരി: ഭാര്യാസഹോദരനെ വധിക്കാൻ ശ്രമിച്ചതിന് ജാമ്യത്തിലിറങ്ങിയ കൊലപാതക കേസ് പ്രതി പിടിയിൽ. ഏലൂർ ചിറാക്കുഴി ചെന്നംപ്പിള്ളി വീട്ടിൽ മുരുകനെയാണ് (37) ഏലൂർ പൊലീസ് പിടികൂടിയത്. 25ന് പുലർച്ചയാണ് സംഭവം.

കൊലപാതക കേസിൽപ്പെട്ട് ജയിലിൽ കഴിയവെ പ്രതിയുടെ മക്കളെ നോക്കിവന്ന ഭാര്യയുടെ സഹോദരൻ, പ്രതി ജാമ്യത്തിലിറങ്ങിയ സമയം കുട്ടികളെ പ്രതിയുടെ വീട്ടിൽ തിരികെയേൽപിച്ചു. ഇതിലെ വൈരാഗ്യത്തിൽ വീട്ടിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് പൊലീസ് പറഞ്ഞത്.

സിമന്‍റ് കട്ടക്ക് തലക്കും നെഞ്ചിനും ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. തുടർന്ന് ഒളിവിൽപോയ പ്രതിയെ ഏലൂർ സ്റ്റേഷൻ എസ്.എച്ച്.ഒ രാജേഷിന്‍റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder case Accused arrested for trying to kill brother-in-law
Next Story