ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ പ്രതി ഉൾപ്പെടെ പിടിയിൽ
text_fieldsപ്രതികൾ
നെടുമങ്ങാട്: ഗൃഹനാഥനെ വീട്ടിൽകയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാപ പ്രതി ഉൾപ്പെടെ അറസ്റ്റിൽ. കരിപ്പൂര് വാണ്ട കുന്നുംമുകൾ വീട്ടിൽ ശ്രീജിത്ത് (24), സുജിത് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
സുജിത് കാപ കേസിൽ പ്രതിയാണ്. വാണ്ട കുന്നിൻ മുകൾ ചരുവിളാകത്ത് പുത്തൻവീട്ടിൽ ശശിയെയാണ് ഇവർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. ശശിയുടെ സഹോദരിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ പ്രതികൾ ഇത് തടയാൻ ശ്രമിച്ച ശശിയെ വെട്ടുകത്തികൊണ്ട് തലയിൽ വെട്ടുകയായിരുന്നു.
നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ശശി ചികിത്സയിലാണ്. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ നെടുമങ്ങാട് ഉളിയൂർ ഭാഗത്തുവെച്ച് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

