വധശ്രമം: യുവാവ് അറസ്റ്റിൽ
text_fieldsനൗഫൽ
നെടുമങ്ങാട്: മദ്യവിൽപന നടത്തുന്നുവെന്ന് പൊലീസിൽ പരാതിപ്പെട്ടയാളെ തലക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചയാൾ അറസ്റ്റിൽ. തേക്കട ചീരാണിക്കര കുഴിവിള തടത്തരികത്ത് വീട്ടിൽ നൗഫൽ (25) ആണ് നെടുമങ്ങാട് പൊലീസിന്റെ പിടിയിലായത്. കല്ലുവരമ്പ് സ്വദേശിയായ അരുൺ സ്കൂട്ടറില് വരുമ്പോൾ വീടിന്റെ മുന്വശത്ത് തടഞ്ഞ് നിര്ത്തി ചവിട്ടി വീഴ്ത്തുകയും വീട്ടില് ഓടിക്കയറിയപ്പോൾ പിൻ തുടർന്നെത്തി മരക്കഷണംകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചെന്നുമാണ് കേസ്.
തിരുവനന്തപുരം റൂറല് എസ്.പി കിരണ് നാരായണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് നെടുമങ്ങാട് നെടുമങ്ങാട് സി.ഐ ശ്രീകുമാരൻനായരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

