യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: അയല്‍വാസി അറസ്റ്റില്‍
text_fieldsരാധുൽ
പി.ലാൽജി
കോട്ടയം: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു.കാരാപ്പുഴ പുളിച്ചിപറമ്പിൽ വീട്ടിൽ രാധുൽ പി.ലാൽജി (25) യെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി തന്റെ സമീപവാസിയായ യുവാവിനെ ചീത്ത വിളിക്കുകയും, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയുമായിരുന്നു. വാങ്ങിക്കൊടുത്ത മൊബൈൽ ഫോൺ തിരികെ ചോദിച്ചതുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു.
ഇതിന്റെ തുടർച്ച എന്നോണമാണ് ഇയാൾ ആക്രമിച്ചത്. യുവാവിന്റെ പരാതിയെ തുടർന്ന് വെസ്റ്റ് പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.എസ്.എച്ച്.ഒ പ്രശാന്ത് കുമാർ കെ.ആർ, എസ്.ഐ ശ്രീജിത് ടി, ബിജു.എസ്, സി.പി.ഒ സിനൂപ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.