യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; മൂന്നുപേർ പിടിയില്‍
text_fieldsവീടുകയറി ആക്രമിച്ച കേസിൽ പിടിയിലായ
യുവാക്കൾ
കുണ്ടറ: വീട്ടില്‍ കയറി യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മൂന്നുപേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പുഴ സുജിത്ത് മന്ദിരത്തില്‍ വിജിത്ത്, കല്ലുപാലക്കട പുത്തന്‍പുരയില്‍ തോമസ്, കല്ലുപാലക്കട കളക്കാട്ട് താഴത്തില്‍ അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.
പെരുമ്പുഴ പള്ളിത്താഴം ഷാജി ഭവനില്‍ ഷാജി, സുഹൃത്തുക്കളായ പ്രിന്‍സ്, മക്കു എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രിയോടെ ഷാജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടുകത്തികൊണ്ടാണ് ആക്രമിച്ചത്. വിജിത്തിന് ഷാജിയോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഷാജിയെ വെട്ടിപ്പരിക്കേൽപിക്കുന്നതിന് തടയാനുള്ള ശ്രമത്തില്‍ ഷാജിയുടെ മാതാവ് രാധാമണിക്ക് കൈക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. പ്രതികളായ സിയാദ്, സുമേഷ് എന്നിവര്‍ ഒളിവിലാണ്.
ഇവര്‍ കുണ്ടറ, എഴുകോണ്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

