കോടതിയിൽ സാക്ഷി പറഞ്ഞതിന് വധശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsചിങ്ങവനം: കോടതിയിൽ സാക്ഷി പറഞ്ഞതിനുള്ള വിരോധത്തിൽ മൊഴി കൊടുത്തയാളെ ഇരുമ്പുകട്ട കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുറിച്ചി ഔട്ട്പോസ്റ്റ് ഭാഗത്ത് നെടുംപെട്ടിമറ്റം മനു ചന്ദ്രദാസി (32) നെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞദിവസം ഔട്ട്പോസ്റ്റ് സമീപത്തുള്ള കടയുടെ മുന്നിൽവെച്ച് സനിൽകുമാർ എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിക്ക് ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ തന്നെ അഞ്ചോളം കേസുകൾ നിലവിലുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതിയെ ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചിങ്ങവനം എസ്.എച്ച്.ഒ ജിജു ടി.ആർ, എസ്.ഐ അനീഷ് കുമാർ, സി.പി.ഒമാരായ സതീഷ്, സലമോൻ, പ്രകാശ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

