മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
text_fieldsരതീഷ്
വൈപ്പിൻ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കുഴുപ്പിള്ളി കോൺവൻറ് ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ രതീഷി (ഭാമ രതീഷ് - 43) നെയാണ് മുനമ്പം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17ന് ഉച്ചക്കുശേഷം കോൺവൻറ് റോഡ് സൈഡിൽ ഭാര്യാസഹോദരനുമായി സംസാരിച്ചുനിൽക്കവേ സ്കൂട്ടറിൽ എത്തിയ പ്രതി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് സജീവിനെ കുത്തുകയായിരുന്നു. മുൻവൈരാഗ്യമാണ് സംഭവത്തിന് പിന്നിൽ. നെഞ്ചിൽ ആഴത്തിൽ മുറിവേറ്റ സജീവൻ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഡിവൈ.എസ്. പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ.എൽ. യേശുദാസ്, സബ് ഇൻസ്പെക്ടർമാരായ വി.കെ. ശശികുമാർ, ടി.എസ്. സനീഷ്, എം.അനീഷ്, എ.എസ്.ഐ കെ.എസ്. സരീഷ്, സി.പി.ഒ വി.എം. ദേവഷൈൻ, വി.എസ്. ലെനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

