കൊലപാതകശ്രമം: തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsവൈരമുത്തു
ഈരാറ്റുപേട്ട: തമിഴ്നാട് സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് മധുര ഭരതപാണ്ഡ്യൻ നഗർ സ്വദേശിയായ വൈരമുത്തുവിനെയാണ് (39) അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടെ പനച്ചിപ്പാറയിലെ തേപ്പ് കടയിൽ ജോലി ചെയ്തുവന്നിരുന്ന മറ്റൊരു തമിഴ്നാട് സ്വദേശിയെ മരപ്പട്ടികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് കേസ്. ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും വാക്തർക്കം ഉണ്ടാവുകയും തുടർന്ന് വൈരമുത്തു മരക്കഷണം കൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു. ആവർത്തിച്ചുള്ള ആക്രമണത്തിൽ ഇയാള്‍ക്ക് തലയിലും മൂക്കിലും ഗുരുതര പരിക്കേറ്റു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയും വൈരമുത്തുവിനെ പിടികൂടുകയുമായിരുന്നു.
ഈരാറ്റുപേട്ട എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വി.വി. വിഷ്ണു, ഷാബുമോൻ ജോസഫ്, സി.പി.ഒമാരായ കെ.ആർ. ജിനു, കെ.സി അനീഷ്, പി.എസ്. അജേഷ് കുമാർ, സജിത് എസ്. നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

