Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightവധശ്രമം: മോഷണക്കേസ്...

വധശ്രമം: മോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
വധശ്രമം: മോഷണക്കേസ് പ്രതി പിടിയിൽ
cancel
camera_alt

ജെ​റി​ൻ

മാ​ള: യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. എ​ര​വ​ത്തൂ​ർ മേ​ലാം​തു​രു​ത്ത് ജെ​റി​നെ​യാ​ണ് (26) മാ​ള സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​വി. വി​മ​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12ന് ​മേ​ല​ഡൂ​ർ വെ​ട്ടി​ക്ക​ത്ത​റ വീ​ട്ടി​ൽ ആ​ദ​ർ​ശി​നെ (17) കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​നാ​ണ് കേ​സ്. പ്ര​തി​യും മ​റ്റു ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും പ​രി​ക്കേ​റ്റ​യാ​ളു​ടെ വീ​ടി​നു​സ​മീ​പം ഇ​രു​ന്ന് മ​ദ്യ​പി​ച്ച് ബ​ഹ​ളം കൂ​ട്ടു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​നെ തു​ട​ർ​ന്നു​ള്ള വ​ഴ​ക്കാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.അ​റ​സ്റ്റി​ലാ​യ ജെ​റി​ൻ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ള കു​ഴൂ​രി​ൽ ന​ട​ന്ന മോ​ഷ​ണ​​ക്കേ​സി​ൽ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. 2019ൽ ​എ​റ​ണാ​കു​ളം ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​രാ​ളെ വ​ടി​വാ​ളു​കൊ​ണ്ട് വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ടി​പി​ടി​ക്കേ​സു​ക​ളി​ലും പ്ര​തി​യാ​ണ്. അ​യ​ൽ സം​സ്ഥാ​ന​ത്തു​നി​ന്ന് ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​ന് എ​ക്സൈ​സ് കേ​സും നി​ല​വി​ലു​ണ്ട്. മ​റ്റ് ര​ണ്ടു​പ്ര​തി​ക​ൾ ഉ​ട​ൻ പി​ടി​യി​ലാ​വു​മെ​ന്ന് പൊ​ലീ​സ്

പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സി.​എ​സ്. സു​മേ​ഷ്, കെ.​വി. ച​ന്ദ്ര​ശേ​ഖ​ര​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ മു​രു​കേ​ഷ് ക​ട​വ​ത്ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, ന​വീ​ൻ​കു​മാ​ർ എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptSuspect arrested
News Summary - murder attempt : Suspect arrested in theft case
Next Story