യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍
text_fieldsനൗഫൽ, സക്കീർ ഹുസൈൻ
കരുനാഗപ്പള്ളി: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. തഴവ, കടത്തൂര്‍, വലിയത്ത് പടീറ്റതില്‍ നൗഫല്‍ (24) , കുലശേഖരപുരം പുന്നകുളം കൊച്ചുവീട്ടില്‍ കിഴക്കതില്‍ സക്കീര്‍ ഹുസൈന് (26) എന്നിവരാണ് പിടിയിലായത്.
സെപ്റ്റംബര്‍ 29ന് രാത്രി 7.30 മണിയോടെ കുലശേഖരപുരം ആദിനാട് തൈക്കൂട്ടത്തില്‍ വീട്ടില്‍ അഖിലിനെ (26) കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശി അനന്തുവിെൻറ മോട്ടോർ സൈക്കിളിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് വടിവാള്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് കേസ്. പ്രതികളെ ഓച്ചിറ, ചവറ, ശാസ്താംകോട്ട തുടങ്ങിയ വിവിധയിടങ്ങളില്നിന്നുമാണ് പിടികൂടിയത്.
കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിെൻറ നിര്‍ദേശപ്രകാരം എസ്.എച്ച്.ഒ ജി. ഗോപകുമാര്‍, എസ്.ഐമാരായ ജയശങ്കര്‍, രാജേന്ദ്രന്, കലാധരന്‍, രാധാകൃഷ്ണപിള്ള, എ.എസ്.ഐ ഷാജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

