Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയുവാക്കളെ വെട്ടി...

യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്ന് പേർ പിടിയിൽ

text_fields
bookmark_border
chavara murder attempt
cancel
camera_alt

അ​ഥി​ലേ​ഷ് ഗോ​പ​ൻ, പ്രി​ജി​ത്ത്, നി​ഷാ​ദ്

ച​വ​റ: യു​വാ​വി​നെ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​ളി​വി​ലാ​യി​രു​ന്ന മൂ​ന്ന് പേ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടി. തേ​വ​ല​ക്ക​ര മു​ള്ളി​ക്കാ​ല ത​ണ്ട​ള​ത്ത് ത​റ​യി​ൽ അ​ഥി​ലേ​ഷ് ഗോ​പ​ൻ (23), തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ പെ​രു​വി​ള കി​ഴ​ക്ക​തി​ൽ പ്രി​ജി​ത്ത് (32), പ​ന്മ​ന പോ​രൂ​ക്ക​ര ക​ട​വി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ നി​ഷാ​ദ് (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി തേ​വ​ല​ക്ക​ര ചേ​ന​ങ്ക​ര​മു​ക്കി​ന് കി​ഴ​ക്ക് റോ​ഡി​ൽ ​െവ​ച്ച് മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ വ​ന്ന അ​രി​ന​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​യി, സ​നൂ​പ് എ​ന്നീ യു​വാ​ക്ക​ളെ ത​ട​ഞ്ഞ് നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗൂ​ർ​ഖാ ക​ത്തി ഉ​പ​യോ​ഗി​ച്ച് ജോ​യി​യെ ത​ല​ക്ക്​ വെ​ട്ടി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സ​നൂ​പിെൻറ വ​ല​ത് കൈ ​വെ​ട്ടി മു​റി​പ്പെ​ടു​ത്തി അ​സ്ഥി​ക്ക് ഒ​ടി​വ് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്തു.

പ്ര​തി​ക​ളും ജോ​യി​യും ത​മ്മി​ൽ തേ​വ​ല​ക്ക​ര അ​രീ​ക്കാ​വ് അ​മ്പ​ല​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് മു​മ്പ് വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സു​ക​ൾ ന​ട​ന്നു​വ​രു​ക​യു​മാ​ണ്. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​രു​വി​ഭാ​ഗ​വും പ​ര​സ്​​പ​രം ശ​ത്രു​ത​യി​ൽ ക​ഴി​ഞ്ഞ് വ​രു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി ഷൈ​നു തോ​മ​സിെൻറ നേ​തൃ​ത്വ​ത്തി​ൽ തെ​ക്കും​ഭാ​ഗം ഇ​ൻ​സ്​​പെ​ക്ട​ർ ദി​നേ​ഷ് കു​മാ​ർ, എ​സ്.​ഐ സു​ജാ​ത​ൻ​പി​ള്ള, ച​വ​റ എ​സ്.​ഐ സു​കേ​ശ്, ക​രു​നാ​ഗ​പ്പ​ള്ളി എ.​എ​സ്.​ഐ ഷാ​ജി​മോ​ൻ, എ.​എ​സ്.​ഐ മാ​രാ​യ ക്രി​സ്​​റ്റി, ഹ​രി​കൃ​ഷ്ണ​ൻ, ജ​യ​ച​ന്ദ്ര​ൻ​പി​ള്ള, സി.​പി.​ഒ മാ​രാ​യ സെ​ബി​ൻ, ര​തീ​ഷ്, രി​പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptchavara
News Summary - murder attempt on youth 3 arrested
Next Story