Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കളെ പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; 'കോപം ഉണ്ണി' പിടിയിൽ

text_fields
bookmark_border
kopam unni
cancel
camera_alt

അറസ്​റ്റിലായ പ്രതികൾ

കിളിമാനൂർ: യുവാക്കളെ പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമി ച്ച കേസിൽ രണ്ട് പേരെ നഗരൂർ പോലീസ് പിടികൂടി. ആൽത്തറമൂട് അരവിന്ദാലയത്തിൽ 'കോപം ഉണ്ണി' എന്നറിയപ്പെടുന്ന ആരുൺ കുമാർ (31), വെള്ളംകൊള്ളി തുളസീഭവ നിൽ വിവേക് ( 25) എന്നിവരെയാണ് അറസ്റ്റിലായത്​.

സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവിള പാറ ക്വാറിക്ക് സമീപത്ത് നിന്ന് ലോറി കഴുകുകയായിരുന്ന വിശാഖിനെയും സുഹൃത്തായ അജയനെയും സ്ഥലത്തെത്തിയ പ്രതികൾ ഇരുവരും ചേർന്ന് അസ ഭ്യം പറയുകയും തുടർന്ന് പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇരുവരോടുമുള്ള മുൻവൈരാഗ്യമാണത്രേ ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഗരൂർ എസ്.എച്ച്.ഒ ഷിജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - murder attempt kopam unni arrested
Next Story